App Logo

No.1 PSC Learning App

1M+ Downloads
മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?

Aഹിമാചൽ പ്രദേശ്

Bജമ്മുകാശ്മീർ

Cരാജസ്ഥാൻ

Dമഹാരാഷ്ട

Answer:

C. രാജസ്ഥാൻ

Read Explanation:

രാജസ്ഥാന്റെ തെക്കുഭാഗത്ത് ഗുജറാത്ത് അതിർത്തിയോടടുത്ത് സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രമാണ് മൗണ്ട് ആബു. സിരോഹി ജില്ലയിൽ അരാവലി മലനിരകളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആബു, രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷനാണിത്. ഇവിടത്തെ ജൈനക്ഷേത്രങ്ങൾ, നക്കി തടാകം തുടങ്ങിയവ പേരുകേട്ടതാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനം മൗണ്ട് അബുവായിരുന്നു. 1847-ലാണ് ബ്രിട്ടീഷുകാർ ഇവിടത്തെ രജപുത്രരാജാവിൽനിന്ന് സ്ഥലം പാട്ടത്തിനെടുത്തത്.


Related Questions:

അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?
' പട്കായ് കുന്നുകൾ ' താഴെ നൽകിയിരിക്കുന്നവയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
' ഡൽഹൗസി ' സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
The Western Ghats and Eastern Ghats joints in the region of?
പ്രമുഖ സുഖവാസകേന്ദ്രമായ അൽമോറ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?