App Logo

No.1 PSC Learning App

1M+ Downloads
മൺസൂണിൻ്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

Aതമിഴ്നാട്

Bഅരുണാചൽ പ്രദേശ്

Cകേരളം

Dകർണാടകം

Answer:

C. കേരളം

Read Explanation:

  • കേരളത്തിന് പ്രധാനമായും രണ്ടു മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, അല്ലെങ്കില്‍ കാലവര്‍ഷം.
  • ഇതിന് ഇടവപ്പാതി എന്നും പേരുണ്ട്.
  • മലയാളം കലണ്ടറിലെ എടവ മാസത്തിന്റെ പകുതിയോടെയാണ് മഴ ശക്തിപ്പെടുക. അതാണീ പേര്.
  • ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ കാലമായി - തുലാവര്‍ഷം എന്നിതിനെ വിളിക്കാം.
  • മലയാളം കലണ്ടര്‍ അനുസരിച്ച് തുലാമാസത്തില്‍ ആകും ഈ മഴക്കാലം.
  • എടവപ്പാതിയില്‍ അറബിക്കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴ കൊണ്ടു വരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട് കടന്നു വരുന്ന കാറ്റാണ് മഴയെത്തിക്കുന്നത്.
  • പൊതുവേ തുലാവര്‍ഷം തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമാണ്.

Related Questions:

വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്?
മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.
തന്നിട്ടുള്ളവയിൽ കേരളത്തിലെ ഏത് സ്ഥലത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ഏതാണ് ?
ഇടിയോട് കൂടിയ മഴ ലഭിക്കുന്നത് ?