Challenger App

No.1 PSC Learning App

1M+ Downloads
യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?

Aകോഴിക്കോട്

Bകണ്ണൂര്‍

Cകാസര്‍ഗോഡ്

Dകൊല്ലം

Answer:

C. കാസര്‍ഗോഡ്

Read Explanation:

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”. കർണ്ണാടകത്തിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലും, കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാര‍ങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. നൃത്തവും അഭിനയവും സാഹത്യവും സംഗീതവുമെല്ലാം ചേർന്ന യക്ഷഗാനം കാസർഗോഡു മുതൽ വടക്കോട്ടുള്ള കൊങ്കൺ തീരങ്ങളിൽ ചിലേടത്താണ് ഇപ്പോഴുമുള്ളത്. കാസർകോഡ് ജനിച്ച പാർത്ഥി സുബ്ബയാണ് യക്ഷഗാനത്തിന്റെ പിതാവ് എന്ന് പറയപ്പെടുന്നു


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ് ?
കേരളത്തിൽ 2011 ലെ സെൻസസ് പ്രകാരം പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാടാണ്.എന്നാൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?
കണ്ടല്‍ക്കാടും കടല്‍ത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത്‌?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?