App Logo

No.1 PSC Learning App

1M+ Downloads
യുക്തീകരണത്തിന്റെ പ്രധാന ലക്ഷ്യം ?

Aപ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുക

Bപ്രശ്നങ്ങളും വിഷമതകളും മറ്റുള്ളവരുടെ സഹാനുഭൂതിയിലൂടെ പരിഹരിക്കുക

Cനിരാശാബോധം കുറയ്ക്കുക

Dപൂർത്തീകരിക്കാത്ത ആഗ്രഹങ്ങളെ കുറിച്ച് ദിവാ സ്വപ്നം കാണുക

Answer:

C. നിരാശാബോധം കുറയ്ക്കുക

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

Related Questions:

കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപകരിക്കുന്ന രീതി :
കൂട്ടുകാരുടെ സ്നേഹം സമ്പാദിക്കാനാവാത്ത കുട്ടി റൗഡിയായി പേരെടുക്കുന്നത് ?
ക്‌ളാസിൽ ഉത്തരം പറയാൻ അദ്ധ്യാപകൻ വിളിക്കുമ്പോൾ അത് കേൾക്കാത്ത പോലെ ഇരിക്കുന്ന ഒരു കുട്ടി ഏത് സമായോജന തന്ത്രമാണ് ഉപയോഗിക്കുന്നത് ?
രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപo ഏത് തരം പഠന തന്ത്രമാണ് ?
കെയ്സ് സ്റ്റഡി എന്നും കെയ്സ് ഹിസ്റ്ററി എന്നും അറിയപ്പെടുന്ന പഠനം ?