Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റ് സമയത്തിൽ ഒരു ചാലകത്തിലൂടെ ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവിനെയാണ് ---.

Aവൈദ്യുത സ്രോതസ്സ്

Bവൈദ്യുത പ്രതിരോധം

Cവൈദ്യുത പ്രവാഹ തീവ്രത

Dപൊട്ടെൻഷ്യൽ വ്യത്യാസം

Answer:

C. വൈദ്യുത പ്രവാഹ തീവ്രത

Read Explanation:

വൈദ്യുത പ്രവാഹ തീവ്രത (Intensity of Electric Current):

Screenshot 2024-12-14 at 12.47.51 PM.png

  • യൂണിറ്റ് സമയത്തിൽ ഒരു ചാലകത്തിലൂടെ ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവിനെയാണ്, വൈദ്യുത പ്രവാഹ തീവ്രത (Intensity of Electric Current), അല്ലെങ്കിൽ കറന്റ് എന്ന് പറയുന്നത്.

  • വൈദ്യുത പ്രവാഹ തീവ്രതയെ സൂചിപ്പിക്കാൻ I എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്.

  • ഒരു സെർക്കീട്ടിലൂടെ t സമയം കൊണ്ട്, Q ചാർജ് ഒഴുകിയെങ്കിൽ, ഒരു സെക്കൻഡിൽ ഒഴുകിയ ചാർജ് = Q/t

Screenshot 2024-12-14 at 12.38.59 PM.png

Related Questions:

ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്
ഒരു വൈദ്യുതസ്രോതസ്സിൽ നിന്ന് സെർക്കീട്ടിലേക്ക് വൈദ്യുത പ്രവാഹം ഇല്ലാത്ത സന്ദർഭത്തിൽ (open circuit), അതിന്റെ ടെർമിനലുകൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസമാണ്, ആ വൈദ്യുത സ്രോതസ്സിന്റെ ----.
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.
ചാലകങ്ങളുടെ പ്രതിരോധം നേരിട്ട് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.