Challenger App

No.1 PSC Learning App

1M+ Downloads
ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്

Aനിക്രോം

Bസിൽവർ

Cടങ്സ്റ്റൺ

Dകോപ്പർ

Answer:

B. സിൽവർ

Read Explanation:

ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. ചാലകം നിർമ്മിച്ച പദാർഥത്തിന്റെ സ്വഭാവം

  2. ചാലകത്തിന്റെ വണ്ണം (ഛേദതല പരപ്പളവ്)

  3. ചാലകത്തിന്റെ നീളം

  4. താപനില

Note:

  • ഒരു ചാലകത്തിന്റെ നീളം കൂടുമ്പോൾ പ്രതിരോധം വർധിക്കുന്നു.

  • ഒരു ചാലകത്തിന്റെ വണ്ണം കൂടുമ്പോൾ പ്രതിരോധം കുറയുന്നു.

  • താപനില കുറയുന്നതിനനുസരിച്ച് പ്രതിരോധവും കുറയുന്നു.

Note:

  • വിവിധ പദാർഥങ്ങൾക്ക് വ്യത്യസ്ത പ്രതിരോധമായിരിക്കും.

  • ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ അവയുടെ പ്രതിരോധം ചുവടെ പറയുന്ന പ്രാകാരം പട്ടികപ്പെടുത്താം.

  • ഉയർന്ന പ്രതിരോധം ഉള്ളവ: നിക്രോം,

  • ടങ്സ്റ്റൺ

  • കുറഞ്ഞ പ്രതിരോധം ഉള്ളവ: അലുമിനിയം, കോപ്പർ

  • ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത് : സിൽവർ


Related Questions:

വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.
മൾട്ടിമീറ്ററിന്റെ ഉപയോഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
ഏത് ശാസ്ത്രജ്ഞനോടുള്ള ആദര സൂചകമായിട്ടാണ് വൈദ്യുത പ്രവാഹ തീവ്രതയ്ക്ക്, ആമ്പിയർ എന്ന യൂണിറ്റ് നൽകിയത് ?
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.
1 മെഗാ Ω = ? Ω