App Logo

No.1 PSC Learning App

1M+ Downloads
രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?

Aഅശ്വമേധം

Bതാലോലം

Cആയുർദളം

Dആശാധാര

Answer:

D. ആശാധാര

Read Explanation:

  • ആശാധാര - രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി
  • കെയർ ഹോം - രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്വതന്ത്ര സംഘടനയെ സ്കോച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ച കേരള സഹകരണ വകുപ്പിന്റെ പദ്ധതി
  • പൊൻവാക്ക് - ശൈശവ വിവാഹത്തെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി 
  • ആശ്വാസ നിധി - അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ധന സഹായം നൽകുന്ന പദ്ധതി 

Related Questions:

ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ക്ഷീരകർഷകർക്ക് അവരുടെ കന്നുകാലികളുടെ പരിപാലനത്തിനായി സൗജന്യ കാലിത്തീറ്റ എത്തിച്ചു നൽകിയ പദ്ധതി ?
"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?
സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുവാനുള്ള കുടുംബശ്രീ പദ്ധതി ഏത് ?
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തത എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി ?
വനം കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?