Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ബാൽക്കൻ യുദ്ധം നടന്ന വർഷം ?

A1912

B1910

C1913

D1917

Answer:

C. 1913

Read Explanation:

ബാൾക്കൺ യുദ്ധങ്ങൾ 

1912 ലെ ഒന്നാം ബാൾക്കൺ യുദ്ധം 

  • ഗ്രീസിന് കിഴക്കുള്ള ഈജിയൻ കടലിനും കരിങ്കടലിനും സമീപത്തായാണ് ബാൾക്കൺ മേഖല സ്ഥിതിചെയ്യുന്നത്.
  • ഇത് ഓട്ടോമൻ തുർക്കികളുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
  • 1912 ൽ ബാൾക്കൺ സഖ്യം (സെർബിയ, ഗ്രീസ്, മോണ്ടിനിഗ്രോ, ബൾഗേറിയ) തുർക്കിയെ പരാജയപ്പെടുത്തി.
  • ബാൽക്കൺ ലീഗിനോട് സംഭവിച്ച ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ പരാജയം, ബാൽക്കണിലെ തങ്ങളുടെ സ്വാധീനവും പ്രദേശിക നിയന്ത്രണവും വികസിപ്പിക്കാനുള്ള ഓസ്ട്രിയയുടെ പരിശ്രമങ്ങൾക്ക് തടയിട്ടു

1913-ൽ നടന്ന രണ്ടാം ബാൾക്കൺ യുദ്ധം

  • ഒന്നാം ബാൾക്കൺ യുദ്ധത്തിൻ്റെ അവസാനത്തെത്തുടർന്ന് ബാൽക്കൺ രാജ്യങ്ങൾക്കിടയിൽ തന്നെ  പൊട്ടിപ്പുറപ്പെട്ട സംഘട്ടനമായിരുന്നു ഇത് .
  • ഒന്നാം ബാൾക്കൺ യുദ്ധത്തിലൂടെ ലഭിച്ച നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിന് ബാൾക്കൺ രാജ്യങ്ങൾ പരസ്പരം കലഹിച്ചതോടെയാണ് രണ്ടാം ബാൽക്കൺ യുദ്ധം ആരംഭിച്ചത് 
  • സെർബിയെ ആക്രമിച്ചുകൊണ്ട് യുദ്ധത്തിന് തുടക്കം കുറിച്ച ബൾഗേറിയയെ മറ്റു ബാൾക്കൺ രാജ്യങ്ങൾ ചേർന്ന് പരാജയപ്പെടുത്തി.
  • ബൽഗേറിയയെ അത് ജർമ്മൻ പക്ഷത്തെക്കടുപ്പിക്കുകയും ചെയ്തു

 


Related Questions:

Who occupied Alsace and Lorraine in 1871?
"War is to man what maternity is to woman." - Whose words are these?

തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ ചില പ്രസ്ഥാനങ്ങളും അവയുടെ രൂപീകരണം നടത്തിയ രാജ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഏതെല്ലാമാണ് ശരിയായി ക്രമപ്പെടുത്തിയിരിക്കുന്നത് ?

  1. പാൻ ജർമൻ പ്രസ്ഥാനം - ജർമ്മനി
  2. പ്രതികാര പ്രസ്ഥാനം - റഷ്യ
  3. പാൻ സ്ലാവ് പ്രസ്ഥാനം - ഫ്രാൻസ്
    സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ഏത് പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതയാണ്?.
    ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉടനടി കാരണമായ സംഭവം ഏതാണ്?