App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം മൊറോക്കൻ പ്രതിസന്ധിയുടെ സമയത്ത് ഏത് രാജ്യമാണ് 'പാന്തർ' എന്ന യുദ്ധക്കപ്പൽ മൊറോക്കൻ തുറമുഖമായ അഗാദിറിലേക്ക് അയച്ചത്?

Aഫ്രാൻസ്

Bബ്രിട്ടൻ

Cജർമ്മനി

Dഇറ്റലി

Answer:

C. ജർമ്മനി

Read Explanation:

1911 - രണ്ടാം മൊറോക്കൻ പ്രതിസന്ധി

  • അഗാദിർ ക്രൈസിസ് എന്നും അറിയപ്പെടുന്നു 
  • മൊറോക്കോയുടെ മേൽ  നിയന്ത്രണവും,ആധിപത്യവും സ്ഥാപിക്കാനുള്ള ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കിടയിലെ സുപ്രധാന നയതന്ത്ര തർക്കമായിരുന്നു രണ്ടാം മൊറോക്കൻ പ്രതിസന്ധി.
  • 1911ൽ  ജർമനി തങ്ങളുടെ 'പാന്തർ' എന്ന യുദ്ധക്കപ്പൽ അഗാദിർ തുറമുഖത്തേക്ക് വിട്ടു
  • ജർമൻ വംശജരേയും ജർമൻ താത്പര്യങ്ങളേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടൊപ്പം ഫ്രാൻസിനൊരു താക്കീതുകൂടിയായിരുന്നു ഈ നടപടി.

  • ജർമനിയുടെ ഈ നീക്കം ബ്രിട്ടനെയും പ്രകോപിപ്പിച്ചു 
  • മൊറോക്കോതീരത്ത് ,പ്രത്യേകിച്ച് ബ്രിട്ടീഷ് നാവികത്താവളമായ ജിബ്രാൾട്ടറിനു സമീപം ഒരു ജർമൻ നാവികത്താവളമുണ്ടാകുന്നത്  ബ്രിട്ടിഷ് താത്പര്യങ്ങൾക്ക് ഭീഷണിയായി ബ്രിട്ടൺ കരുതി 
  • ഇതിനെതിരെ ബ്രിട്ടൻ മറ്റൊരു  പടക്കപ്പൽ അയച്ചതോടെ രണ്ടാം മൊറോക്കോ  പ്രതിസന്ധി ആരംഭിച്ചു
  • ഈ പ്രതിസന്ധി ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കരുതി ജർമനി ഫ്രാൻസുമായി ചർച്ചകൾ ആരംഭിച്ചു.
  • അതിന്റെ ഫലമായി 1911 നവംബർ 4-ന് മറ്റൊരു ഫ്രാങ്കോ-ജർമൻ കരാർ ഒപ്പുവയ്ക്കപ്പെട്ടു. ഈ കരാറനുസരിച്ച് മൊറോക്കോയിൽ ഫ്രാൻസിന്റെ അധീശത്വം ജർമനി അംഗീകരിച്ചു.
  • അതിനുപകരം ഫ്രാൻസ് ഫ്രഞ്ച്-കോംഗോയിലെ 259,000 ച.കി.മീ. പ്രദേശം ജർമനിക്ക് നൽകി.
  • മൊറോക്കോയുമായി വ്യാപാരബന്ധങ്ങളിലേർപ്പെടാൻ എല്ലാ രാഷ്ട്രങ്ങൾക്കും തുല്യവുംസ്വതന്ത്രവുമായ അവകാശമുണ്ടായിരിക്കണമെന്ന ജർമൻവാദവും അംഗീകരിക്കപ്പെട്ടു.
  • ഇതിനെതുടർന്ന് ജർമൻ നാവികസേന അഗാദിറിൽനിന്നും പിൻവലിക്കപ്പെട്ടു.

Related Questions:

The Battle of Tannenberg, fought in 1914, was a major engagement between which two countries?
തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രതികാര പ്രസ്ഥാനം (Revenge Movement) ഏത് രാജ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്?
പാരീസ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനമായിരുന്ന 14 ഇന തത്വങ്ങൾ (FOURTEEN POINTS) രൂപീകരിച്ചത് ആരാണ്?
"War is to man what maternity is to woman." - Whose words are these?
To establish its dominance in Central Europe and Balkan Provinces, Germany planned to unite the .................