Challenger App

No.1 PSC Learning App

1M+ Downloads

ഒന്നാം ലോകയുദ്ധം സംഭവിക്കാൻ ഇടയായ കാരണങ്ങളെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു,ശരിയായവ കണ്ടെത്തുക :

  1. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ആയിരുന്നു യുദ്ധത്തിന് മുഖ്യ കാരണമായത്
  2. ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സൈനികസഖ്യങ്ങളാണ് ത്രികക്ഷിസഖ്യവും,ത്രികക്ഷി സൗഹാർദവും
  3. സാമ്രാജ്യത്വമത്സരങ്ങളിൽ വിജയിക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത.

    Aii, iii എന്നിവ

    Bഇവയെല്ലാം

    Ci, iii എന്നിവ

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഒന്നാം ലോകയുദ്ധം സംഭവിക്കാൻ ഇടയായ മുഖ്യ കാരണങ്ങൾ :

    • സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ലോകരാഷ്ട്രങ്ങളെ ഒരു യുദ്ധത്തിലേക്കു കൊണ്ടെത്തിച്ചു.
    • യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ കോളനികൾക്കു വേണ്ടി നടത്തിയ മത്സരങ്ങൾ അവർക്കിടയിൽ ശത്രുത വളർത്തുകയും സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തുതു.
    • ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ സൈനിക സഖ്യങ്ങളുടെ രൂപീകരണത്തിന് വഴിതെളിച്ചു.
    • ഇങ്ങനെ രൂപീകരിക്കപ്പെട്ട സൈനികസഖ്യങ്ങളാണ് ത്രികക്ഷിസഖ്യവും (Triple Alliance) ത്രികക്ഷി സൗഹാർദവും (Triple Entente).
    • ഇത്തരം സഖ്യങ്ങളുടെ രൂപീകരണം യൂറോപ്പിൽ ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു.
    • അവർ വിനാശകാരികളായ പുതിയ ആയുധങ്ങൾ നിർമിക്കുകയും വാങ്ങിക്കൂട്ടുകയും ചെയ്തു.

    തീവ്രദേശീയത

    • സാമ്രാജ്യത്വമത്സരങ്ങളിൽ വിജയിക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ വിവിധ മാർഗങ്ങൾ സ്വീകരിച്ചു. അതിലൊന്നാണ് തീവ്രദേശീയത.
    • മറ്റ് രാജ്യങ്ങളെയും അവരുടെ കൈവശമുള്ള പ്രദേശങ്ങളെയും കീഴടക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ ദേശീയതയെ ഉപയോഗിച്ചു.
    • ഇത് തീവ്രദേശീയത (Aggressive Nationalism) എന്നറിയപ്പെടുന്നു.
    • സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ഇതിന്റെ പ്രത്യേകതയായിരുന്നു.
    • തീവ്രദേശീതയിൽ അധിഷ്‌ഠിതമായി രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ് പാൻ സ്ലാവ് പ്രസ്ഥാനം. പാൻ ജർമൻ പ്രസ്ഥാനം, പ്രതികാര പ്രസ്ഥാനം എന്നിവ,

    Related Questions:

    വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട് ജർമനിക്ക് അൽസയ്സ്,ലോറെൻ എന്നീ പ്രദേശങ്ങൾ ഏത് രാജ്യത്തിനാണ് വിട്ടുനൽകേണ്ടി വന്നത്?
    ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആവിർഭവിച്ച ഒരു പുതിയ രാജ്യം ?

    Which country/countries was formed out of the remnants of the Ottoman Empire after World War I?

    1. Persia
    2. Saudi Arabia
    3. Iraq
    4. Turkey
      Which of the following were the main members of the Triple Entente?

      'ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നു ഉയർന്നു വന്ന സൈനികത(MILITARISM)' ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:

      1. ഭയത്തിന്റെയും പകയുടെയും സംശയത്തിന്റേതുമായ സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി വൻതോതിൽ ഉള്ള ആയുധ ശേഖരണം ആരംഭിച്ചു.
      2. ആയുധ നിർമ്മാതാക്കളായിരുന്നു സൈനികത വളർത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ചത്
      3. ഫ്രാൻസിലെ ഷിൻഡേഴ്‌സ് കമ്പനി ആയുധമത്സരം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒരു ആയുധ നിർമ്മാണ കമ്പനിയാണ്
      4. സൈനിക നയങ്ങൾ രൂപീകരിക്കുന്നതിലും സൈനിക സംസ്കാരം വളർത്തുന്നതിലും കരസേനയിലെയും,നാവികസേയിലെയും  ഉദ്യോഗസ്ഥരും ഗണ്യമായ സ്വാധീനം ചെലുത്തി.