App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി നടത്തിയ ഓപ്പറേഷൻ ബാർബറോസയുടെ ലക്ഷ്യം എന്തായിരുന്നു?

Aഫ്രാൻസിനെ കീഴടക്കുക

Bഇറ്റലിക്ക് സൈനിക സഹായം നൽകുക

Cബ്രിട്ടീഷ് സർക്കാരിനെ അട്ടിമറിക്കുക

Dസോവിയറ്റ് യൂണിയനെ ആക്രമിക്കുക

Answer:

D. സോവിയറ്റ് യൂണിയനെ ആക്രമിക്കുക

Read Explanation:

ജർമ്മനിയുടെ സോവിയറ്റ് യൂണിയൻ ആക്രമണം -1941

  • ഹിറ്റ്ലർ സോവിയറ്റ് യൂണിയനുമായി  അനാക്രമണ  സന്ധി ഒപ്പു വച്ചിരുന്നുവെങ്കിലും ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കാൻ അദ്ദേഹം ആഗ്രഹിച്ചു.

  • ഇതിന് ഹിറ്റ്ലറെ പ്രേരിപ്പിച്ച ലക്ഷ്യങ്ങൾ  ഇവയായിരുന്നു :
    • കമ്മ്യൂണിസത്തെ ചെറുക്കുക
    • ആര്യൻ രക്തത്തിൽപെട്ട ജർമ്മൻകാരെ അവിടെ  പാർപ്പിക്കുക
    • യഹൂദന്മാരെ വകവരുത്തുക
    • സ്ലാവ് വംശജരെ അടിമകളാക്കുക

  • ഈ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ 1941 ജൂണിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു 
  • സോവിയറ്റ് യൂണിയനെ  ആക്രമിക്കാൻ ജർമ്മനി  തയ്യാറാക്കിയ പദ്ധതിയുടെ രഹസ്യ നാമം : ഓപ്പറേഷൻ ബാർബറോസ 
  • സോവിയറ്റ് പ്രദേശങ്ങൾ പിടിച്ചെടുത്തു കൊണ്ട് മുന്നേറിയ  ജർമൻ സൈന്യം മോസ്കോയിൽ എത്തിച്ചേർന്നു.
  • എന്നാൽ അപ്പോഴേക്കും ശൈത്യകാലം ആരംഭിച്ചതിനാൽ ജർമ്മനിയുടെ പദ്ധതികൾ എല്ലാം തകിടം മറിഞ്ഞു.
  • അതിശൈത്യം ജർമ്മൻ സൈനികരെ തളർത്തുവാൻ തുടങ്ങി
  • അപ്പോഴേക്കും  ഇംഗ്ലണ്ടിന്റെ പിന്തുണയോടെ ശക്തമായി ചെറുത്തുനിന്ന് സോവിയറ്റ് യൂണിയൻ ഡിസംബറിൽ പ്രത്യാക്രമണം ആരംഭിച്ചിരുന്നു.
  • സ്റ്റ‌ാലിൻഗ്രാഡിൽ വച്ചുണ്ടായ ഐതിഹാസിക പോരാട്ടത്തിൽ സോവിയറ്റ് യൂണിയൻ ജർമ്മനിയെ പരാജയപ്പെടുത്തി
  • ഹിറ്റ്ലറുടെ സോവിയറ്റ് യൂണിയൻ ആക്രമണം,സോവിയറ്റ് യൂണിയനെ ബ്രിട്ടീഷ്- അമേരിക്കൻ പക്ഷത്തേക്ക് നീങ്ങുന്നതിനിടയാക്കി.

Related Questions:

രണ്ടാം ലോക യുദ്ധവേളയിൽ ജർമ്മനി ഇംഗ്ലണ്ടിനെതിരായ നടത്തിയ ആക്രമണ പദ്ധതിക്ക് നൽകിയിരുന്ന രഹസ്യ നാമം?
'ജനാധിപത്യത്തിൻ്റെ ആയുധപ്പുര' എന്നറിയപ്പെട്ട രാജ്യം ഏത് ?
പേൾ ഹാർബർ ആക്രമണത്തിൽ ജപ്പാൻ ആക്രമിച്ച അമേരിക്കയുടെ കപ്പൽ?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപംകൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത് ?
സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?