Challenger App

No.1 PSC Learning App

1M+ Downloads
ഇറ്റലിയിൽ ഫാസിസ്റ്റ് അക്രമങ്ങൾ എതിർത്തുകൊണ്ട് പാർലമെന്റിൽ സംസാരിച്ച ഏത് രാഷ്ടീയ നേതാവിനെയാണ് മുസ്സോളിനിയുടെ രഹസ്യ പോലീസ് വധിച്ചത്?

Aഗ്യൂസെപ്പെ ഗാരിബാൾഡി

Bജിയാകോമോ മാറ്റൊട്ടി

Cവിക്ടർ ഇമ്മാനുവൽ

Dഇവരാരുമല്ല

Answer:

B. ജിയാകോമോ മാറ്റൊട്ടി

Read Explanation:

ജിയാകോമോ മാറ്റൊട്ടി

  • ഇറ്റലിയിലെ ഒരു  സോഷ്യലിസ്റ്റ് നേതാവായിരുന്നു ജിയാകോമോ മാറ്റൊട്ടി
  • ഫാസിസിറ്റുകൾ 1924-ലെ ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിൽ വഞ്ചന നടത്തിയെന്ന് ആരോപിച്ച് അദ്ദേഹം ഇറ്റാലിയൻ പാർലമെൻ്റിൽ പരസ്യമായി സംസാരിച്ചു
  • വോട്ട് നേടുന്നതിനായി അവർ ഉപയോഗിച്ച അക്രമങ്ങളെയും അദ്ദേഹം  അപലപിച്ചു.
  • പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഫാസിസ്റ്റുകൾ അദ്ദേഹത്തെ മുസ്സോളിനിയുടെ രഹസ്യ പോലീസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

Related Questions:

Which of the following were the main members of the Axis Powers?
രണ്ടാം ലോകമഹായുദ്ധാനന്തരം ഏത് രാജ്യമാണ് ട്രൂമാൻ ഡോക്ട്രിൻ എന്ന വിദേശ നയം പ്രഖ്യാപിച്ചത് ?
ഫാസിസത്തിൻ്റെ സിദ്ധാന്തം (The Doctrine of Fascism) എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഉത്തരകൊറിയയിലും ദക്ഷിണകൊറിയയിലും പ്രത്യേക സർക്കാരുകൾ രൂപം കൊണ്ട വർഷം ഏത് ?

അമേരിക്ക ജപ്പാനിൽ ആറ്റംബോംബ് വർഷിച്ചതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. തെറ്റായ പ്രസ്താവന/കൾ കണ്ടെത്തുക:

  1. ജപ്പാനിൽ ആറ്റംബോംബ് വർഷിക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയ അമേരിക്കൻ പ്രസിഡൻറ്റ് ഹാരി എസ് ട്രൂമാൻ ആയിരുന്നു
  2. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനം കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റ് ചെയ്ത "എനോല ഗേ" എന്ന് പേരുള്ള B-29 ബോംബർ ആയിരുന്നു.
  3. ഹിരോഷിമയിൽ വർഷിക്കപ്പെട്ട "ലിറ്റിൽ ബോയ്" ഏകദേശം 3 മീറ്റർ നീളവും 4,400 കിലോഗ്രാം ഭാരവുമുള്ള അണുബോംബ് ആയിരുന്നു