App Logo

No.1 PSC Learning App

1M+ Downloads
രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാലാണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?

Aകൺസർവേഷൻ

Bസചേതനത്വം

Cപ്രത്യാവർത്തനം

Dഅഹം കേന്ദ്രീകൃത ചിന്ത

Answer:

A. കൺസർവേഷൻ

Read Explanation:

  • പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ
  1. ഇന്ദ്രിയ ചാലക ഘട്ടം (0 - 2 വയസ്സുവരെ)
  2. പ്രാഗ് മനോവ്യാപാരം ഘട്ടം (2 - 7 വയസ്സുവരെ)
  3. മൂർത്ത മനോവ്യാപാര ഘട്ടം (7 - 11 വയസ്സുവരെ)
  4. ഔപചാരിക മനോവ്യാപാര ഘട്ടം (11 വയസ്സ് മുതൽ)
  • പ്രാഗ് മനോവ്യാപാര ഘട്ടത്തിൽ വരുന്ന പ്രധാനപ്പെട്ട മാനസിക പ്രക്രിയ പരിമിതിയാണ് കൺസർവേഷൻ
  • ഒരേ വലുപ്പവും ഉയരവുമുള്ള രണ്ട് ബീക്കറുകളിൽ ഒരേ അളവിൽ വെള്ളമെടുത്തു ഏതിലാണ് വെള്ളം കൂടുതൽ എന്ന് ശിശുവിനോട് ചോദിച്ചാൽ രണ്ടിലും തുല്യം എന്ന് മറുപടി പറയും.

എന്നാൽ കുട്ടിയുടെ മുന്നിൽ വച്ച് ഒരു ബീക്കറിലെ വെള്ളം ഉയരമുള്ള മറ്റൊരു ജാറിലേക്ക് ഒഴിക്കുന്നു. ഏതു പാത്രത്തിലെ വെള്ളമാണ് കൂടുതലെന്ന് ചോദിച്ചാൽ ജാറിലെ വെള്ളം കൂടുതലാണെന്ന് കുട്ടി മറുപടി പറയുന്നു.

  • ആകൃതിയും രൂപവും വ്യത്യാസപ്പെടുമ്പോൾ അളവിൽ മാറ്റം സംഭവിക്കുന്നില്ല എന്ന ധാരണ അഥവാ കൺസർവേഷൻ ഈ പ്രായത്തിലെ കുട്ടികൾക്ക് ഇല്ലാത്തതാണ് ഇതിനു കാരണം.

Related Questions:

താഴെ പറയുന്നവയിൽ സാമൂഹിക ജ്ഞാനനിർമിതി വാദം പ്രതിപാദിക്കാത്ത പഠന രീതി ഏത്?
ശിശു വികാരങ്ങളിലെ 'വൈകാരിക ദൃശ്യത' കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?
Select the correct one. According to skinner:
ജ്ഞാന നിർമിതി വാദത്തിന്റെ ഉപജ്ഞാതാവ് ?