Challenger App

No.1 PSC Learning App

1M+ Downloads
രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതിനെ __________എന്ന് പറയുന്നു .

Aഇലക്ട്രോൺ ഋണത (electronegativity]

Bഎൻഥാൽപി

Cഇലക്ട്രോൺആർജിത എൻഥാൽപി

Dഇവയൊന്നുമല്ല

Answer:

A. ഇലക്ട്രോൺ ഋണത (electronegativity]

Read Explanation:

ഇലക്ട്രോൺ ഋണത

  • രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതാണ് ഇലക്ട്രോനെഗറ്റിവിറ്റി അഥവാ ഇലക്ട്രോൺ ഋണത.

  • അയോണീകരണ എൻഥാൽപിയേയോ ഇലക്ട്രോൺ ആർജിത എൻഥാൽപിയേയോ പോലെ അളന്നു കണ്ടു പിടിക്കാൻ കഴിയുന്നതല്ല ഇലക്ട്രോൺ ഋണത .

  • എന്നിരുന്നാലും മൂലകങ്ങളുടെ ഇലക്ട്രോൺ ഋണത സൂചി പ്പിക്കുന്നതിനായി പോളിങ് സ്കെയിൽ (Pauling scale), മല്ലിക്കൺ-ജാഫേ (Mullikan - Jaffc)) സ്കെയിൽ, ആൽറെഡ് റോച്ചോ (Allred-Rochow) സ്കെയിൽ എന്നിങ്ങനെ ഒന്നിൽ കൂടുതൽ സമ്പ്രദായങ്ങൾ രൂപ പ്പെടുത്തിയിട്ടുണ്ട്.

  • ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീ ഡിൽ ഇടത്തു നിന്ന് വലത്തേക്ക് (ഉദാ : ലിഥിയം മുതൽ ഫ്ളൂറിൻ വരെ) കൂടുകയും, ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് (ഉദാ: ഫ്ളൂറിൻ മുതൽ അസ്റ്റാറ്റിൻ വരെ) കുറ യുകയും ചെയ്യുന്നു.


Related Questions:

The international year of periodic table was celebrated in ——————— year.
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?
Which among the following is the sub shell electron configuration of chromium?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ലോഹം ഏതാണ്?

താഴെ തന്നിരിക്കുന്നവയിൽ സംക്രമണ മൂലകങ്ങളുടെ പൊതു സ്വഭാവങ്ങൾ ഏതെല്ലാം ?

  1. ഉയർന്ന വലിവുബലം
  2. ലോഹവൈദ്യുതി
  3. ഉയർന്ന താപ -വൈദ്യുത ചാലകത
  4. സംക്രമണ മൂലകങ്ങൾക്കു വളരെ ഉയർന്ന അറ്റോമീകരണ എൻഥാല്പിയാണ്