App Logo

No.1 PSC Learning App

1M+ Downloads
റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് :

Aകൻവർ സിങ്ങ്

Bതാന്തിയാതോപ്പി

Cനാനാ സാഹിബ്

Dബഹുദൂർഷാ സഫർ

Answer:

D. ബഹുദൂർഷാ സഫർ

Read Explanation:

ഒന്നാം സ്വാതന്ത്ര്യ സമരം 

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം എന്നറിയപ്പെടുന്നത്  -   1857ലെ വിപ്ലവം

    1857ലെ വിപ്ലവത്തിന് ഉള്ള കാരണങ്ങൾ 

    • 1848 ലെ ദത്തവകാശ നിരോധന നിയമം

    •  1854  ലെ പോസ്റ്റ് ഓഫീസ് നിയമം 

    • 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം

    •  1856 ലെ ജനറൽ സർവീസ്  എൻലിസ്റ്റ്മെന്റ്  നിയമം

    •  1850ലെ റിലീജിയസ്  ഡിസെബിലിറ്റീസ് നിയമം

    • നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത്

    •  മിഷനറിമാരുടെ നേതൃത്വത്തിൽ നടന്ന മതപരിവർത്തന ങ്ങളോട് ബ്രിട്ടീഷുകാർ കാട്ടിയ അനുകൂല മനോഭാവം 

    • തദ്ദേശീയ ജനതയുടെ മത-ജാതി  ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ

    • കാർഷികമേഖലയിലെ അസംതൃപ്തി. 

  • ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടാൻ ഉള്ള അടിയന്തര കാരണം  -   1856 മുതൽ സൈനികർക്ക് ഉപയോഗിക്കാൻ എൻഫീൽഡ്  p-53 എന്ന പുതിയതരം തിരകളും തോക്കും നൽകിയത്.  

  • ഇന്ത്യൻ സൈനികർ പുതിയ തോക്കിനെ എതിർക്കാൻ കാരണം  -   പുതിയതരം തോക്കിൽ ഉപയോഗിക്കേണ്ടിയിരുന്ന തിരകളുടെ ആവരണത്തിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയിട്ടുണ്ടെന്ന വാർത്ത പ്രചരിച്ചത്. (തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഇത്  എന്ന് അവർ വിശ്വസിച്ചു).

  • മംഗൾപാണ്ഡെ ആക്രമിച്ച് പരിക്കേൽപ്പിച്ച ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥർ   - അഡ്ജൂട്ടന്റ്  ലഫ്റ്റനന്റ് ബോംപ്‍ഡേ  ഹെൻട്രി ബോഗ്,  മേജർ ജെയിംസ് ഹ്യുസൺ 

  • മംഗൾ പാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്  -  34th  ബംഗാൾ തദ്ദേശീയ കാലാൾപട(34th  Bengal  Native  Infantry )

  • മംഗൾ പാണ്ഡെ വധിച്ച  ബ്രിട്ടീഷ്  സൈനിക ഉദ്യോഗസ്ഥൻ  -  അഡ്ജൂട്ടന്റ്  ലഫ്റ്റനന്റ് ബോംപ്‍ഡേ  ഹെൻട്രി ബോഗ്(പി. എസ്.  സി യുടെ ഉത്തരം bog ആണെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹത്തെ വധിച്ചിട്ടില്ല. മംഗൾപാണ്ഡെയുടെ  കുറ്റവിചാരണയിൽ മൊഴി നൽകിയ അദ്ദേഹം പിന്നീട് വിരമിച്ചു )

  • മംഗൽ പാണ്ഡെയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ   -   ജമേദാർ ഈശ്വരി പ്രസാദ്

  • 1857  ഏപ്രിൽ 21നാണ്    ജമേദാർ ഈശ്വരി പ്രസാദിനെ  തൂക്കിലേറ്റിയത്. 

  • ഷെയ്ക്ക് പൽത്തുവിനാണ്  മംഗൽപാണ്ഡെ പിടികൂടാനുള്ള ഉത്തരവ് രണ്ടാമത്  ജോൺ ഹെയ്‌സിയിൽ  നിന്നും ലഭിച്ചത്. അദ്ദേഹം മംഗൾ പാണ്ഡേയെ പിടികൂടുകയും  1857 ഏപ്രിൽ എട്ടിന് പാണ്ഡയെ തൂക്കിലേറ്റുകയും ചെയ്തു. 

  • ഇതിനെതിരെ കലാപം നടത്തിയ  വിപ്ലവകാരികൾ  ഡൽഹി കീഴടക്കുകയും ഇന്ത്യയുടെ ചക്രവർത്തിയായി ബഹദൂർഷ രണ്ടാമനെ (ബഹദൂർഷാ സഫർ)  പ്രഖ്യാപിക്കുകയും   ചെയ്തു

  • ബ്രിട്ടീഷുകാർ വിപ്ലവകാരികളിൽ നിന്നും തിരിച്ചു പിടിച്ച ആദ്യ പ്രദേശമാണ് ഡൽഹി. 

  • ബഹദൂർഷാ രണ്ടാമൻ ഹുമയൂണിന്റെ ശവകുടീരത്തിൽ അഭയം പ്രാപിച്ചു.  ഈ സമയം അദ്ദേഹത്തെ അവിടെ നിന്നും പിടികൂടാൻ നേതൃത്വം കൊടുത്ത  ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനാണ്  വില്ല്യം ഹോഡ്സൺ 

  • 1857 സെപ്റ്റംബർ 20ന്  ബഹദൂർഷ  സഫർ കീഴടങ്ങി. 

  • ബഹദൂർഷാ രണ്ടാമന്റെ പുത്രന്മാരെയും  പൗത്രനെയും വിചാരണ കൂടാതെ വില്യം ഹോഡ്സൺ വെടിവെച്ചുകൊന്നു. 

  • ബഹദൂർഷാ രണ്ടാമനെ  പിടികൂടി നാടുകടത്തിയ സ്ഥലം  -   റംഗൂൺ (മ്യാൻമാർ)

  • 1862 ബഹദൂർഷാ രണ്ടാമൻ റംഗൂണിൽ  വച്ച്  മരണമടഞ്ഞു. 


Related Questions:

1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച നേതാവ്:
Which of the following events marked the formal end of the Mughal Empire after the First War of Independence?

Which of the following statements is/are correct in the context of the consequences of the 1857 revolt?

  1. I. Lord Canning held Durbar at Allahabad in November 1857.
  2. II. The Indian administration was taken over by Queen Victoria.
    ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തപ്പെട്ടത് എന്നായിരുന്നു ?