App Logo

No.1 PSC Learning App

1M+ Downloads
റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?

Aപീറ്റർ ചക്രവർത്തി

Bഇവാൻ 4

Cനിക്കോളാസ് 1

Dനിക്കോളാസ് 2

Answer:

D. നിക്കോളാസ് 2

Read Explanation:

അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്നു സാർ നിക്കോളാസ് രണ്ടാമൻ.അലക്സാണ്ടർ മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു. 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരഭ്രഷ്ടനായ അദ്ദേഹത്തെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവർക്കൊപ്പം 1918ൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു.


Related Questions:

സെന്റ് പീറ്റേഴ്സ്ബർഗ് നഗരം സ്ഥാപിച്ചത് ആരാണ് ?
ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ഗവൺമെൻ്റിൻ്റെ തലവൻ ആരായിരുന്നു ?

ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.

തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ച വർഷം ?
റഷ്യയിലെ പ്രദേശങ്ങളെല്ലാം ഏകീകരിച്ചുകൊണ്ട് യു എസ് എസ് ആർ എന്ന ഫെഡറേഷൻ രൂപീകരിക്കപ്പെട്ട വർഷം?