App Logo

No.1 PSC Learning App

1M+ Downloads
റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം

Aഹൈദ്രബാദ്

Bജുനഗഡ്

Cകാശ്മീർ

Dമണിപ്പൂർ

Answer:

A. ഹൈദ്രബാദ്

Read Explanation:

  • ഹൈദ്രബാദ് -ലയനം

    • ഹൈദരാബാദിലെ മുസ്ലിം ഭരണാധികാരിയായ നൈസാം (നിസാം) തന്റെ രാജ്യത്തെ സ്വതന്ത്ര രാജ്യമാക്കുവാൻ തീരുമാനിച്ചു .

    • അന്നത്തെ ലോകത്തിലെ തന്നെ സമ്പന്നനായ വ്യക്തിയായിരുന്നു ഹൈദ്രബാദ് നിസാം .

    • ഇന്നത്തെ മഹാരഷ്ട്ര , തെലങ്കാന ,കർണാടകം എന്നീ പ്രദേശങ്ങളായിരുന്നു ഹൈദ്രബാദ് നാട്ടുരാജ്യം

    • ജനത ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു .

    • 1947 നവംബറിൽ സ്റ്റാൻഡ്‌സ്റ്റിൽ എഗ്രിമെന്റ് നിസാം ഒപ്പ് വെച്ചു

    • ഹൈദരാബാദിൽ സാധാരണ ജനങ്ങൾ ,സ്ത്രീകൾ ,കർഷകർ , കോൺഗ്രസ് കമ്മ്യൂണിസ്റ്റ് എന്നിവർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു .

    • റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ചുകൊണ്ട് നിസാം പ്രക്ഷോഭം അടിച്ചമർത്തി .

    • റാസർക്കർമാർ സാധാരണ ജനങ്ങളെ (പ്രത്യേകിച്ച് ഇസ്ലാമികർ അല്ലാത്തവരെ) ക്രൂരമർദ്ദനവും കൊള്ളയടിയും നടത്തി .

    • 1948 സെപ്റ്റംബർ 13 –18 വരെ ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ റസാക്കർ മാരെ പരാജയപ്പെടുത്തുകയും നിസാം കീഴടങ്ങുകയും ചെയ്തു .

    • സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു നാട്ടുരാജ്യം

    • ഹൈദരാബാദ്‌ ഇന്ത്യൻ യൂണിയനിൽ ലയിച്ചു .

    • അവസാന നിസാം – ആസഫ് ജാ ഏഴാമൻ (ഉസ്മാൻ അലിഖാൻ)


Related Questions:

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ രൂപീകൃതമായപ്പോൾ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ പെടാത്തത് ഏത് ?
"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" ബന്ധപ്പെട്ടിരിക്കുന്നത് :
സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി നാഗാലാ‌ൻഡ് നിലവിൽ വന്നത് ഏത് വര്ഷം ?
1948 ഫെബ്രുവരിയിൽ നടന്ന ജനഹിതപരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം