കേരളത്തിൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ വിളക്കുപാറയിൽ 1971 ൽ ജനനം.
ചലച്ചിത്രമേഖലയിലെ ലോകോത്തര ബഹുമതിയായ ഓസ്കാർ പുരസ്കാരം മികച്ച ശബ്ദമിശ്രണത്തിലൂടെ ഇന്ത്യയ്ക്ക് നേടിത്തന്ന അതുല്യപ്രതിഭയാണ് റസൂൽ പൂക്കുട്ടി.
സൗണ്ട് എൻജിനീയറായ ഇദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്യനയറിലെ ശബ്ദമിശ്രണത്തിനാണ്.
ബ്രിട്ടനിലെ ബാഫ്ത അവാർഡ്, അമേരിക്കയുടെ സിനിമ ഓഡിയോ സൊസൈറ്റി അവാർഡ്, പത്മശ്രീ പുരസ്കാരം തുടങ്ങി, നിരവധി ദേശീയ രാജ്യാന്തര പുരസ്കാരങ്ങൾ റസൂൽ പൂക്കുട്ടി നേടി.
ശബ്ദമിശ്രണവുമായി ബന്ധപ്പെട്ട അഭിമാനകരമായ സംഭാവനകൾക്ക് ന്യൂയോർക്കിലെ റോച്ചസ്റ്റൺ അക്രഡിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന് 'വിശിഷ്ട എൻജിനീയർ പദവി നൽകി ആദരിച്ചു.
അക്കാദമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ആൻഡ് സയൻസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ പൂക്കുട്ടി.