App Logo

No.1 PSC Learning App

1M+ Downloads
റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.

Aബി.എച്ച്.സി

Bമാലത്തിയോൺ

Cഡി.ഡി.റ്റി

Dഎൻഡോസൾഫാൻ

Answer:

C. ഡി.ഡി.റ്റി

Read Explanation:

എന്താണ് കീടനാശിനികള്‍ ?

"കീടങ്ങളെ തടയുകയോ , നശിപ്പിക്കുകയോ, നിയന്ത്രിക്കകയോ ചെയ്യുന്ന ഒരു വസ്തുവോ, വസ്തുകളുടെ മിശ്രിതമോ ആണ് കീടനാശിനികള്‍.” 

വിവിധതരം കീടനാശിനികൾ

  • ഡി.ഡി.റ്റി, എന്‍ഡോസള്‍ഫാന്‍, ഡീല്‍ഡ്രിന്‍, ലിന്‍ഡേന്‍, ഡൈക്കോഫോള്‍, മിതോക്സി, ഈഥൈല്‍, മെര്‍ക്കുറി, ക്ലോറൈഡ്, മാലത്തിയോൺ, പാരത്തിയോണ്‍ എന്നിവ പ്രധാനപ്പെട്ട കീടനാശിനികളാണ്.
ഡി.ഡി.റ്റി.(Dichloro diphenyl Trichloro Ethane)
  • കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡി.ഡി.റ്റി യുടെ കണ്ടുപിടിത്തം.
  • 1939- ഡി.ഡി.റ്റി. കണ്ടുപിടിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലെ പോള്‍ ഹെമന്‍. മുള്ളര്‍ എന്ന ശാസ്ത്രജ്ഞനാണ്.
  • 1962-ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ റേച്ചല്‍ ലൂയി കഴ്സണ്‍  തന്റെ 'നിശ്ശബ്ദ വസന്തം ' (Silent Spring) എന്ന പുസ്തകത്തിലുടെ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തം ഒരു കഥാരൂപത്തില്‍  ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി .
  • ചിലയ്ക്കാത്ത കിളികളും വിടരാത്ത പൂക്കളും പറക്കാത്ത പൂമ്പാറ്റകളുമെല്ലാം ഈ പുസ്തകത്തില്‍ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തമായി ചിത്രീകരിക്കപ്പെട്ടു.
  • 1968-ല്‍ അമേരിക്കയും  തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും ഡി.ഡി.റ്റി. നിരോധിച്ചു. 

Related Questions:

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയെ നിയമിച്ചത് ആര്?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യയിലെ ആദ്യത്തെ സമുദ്ര പക്ഷികളുടെ സംരക്ഷിത പ്രദേശമാണ് പി എം സയ്യിദ് മറൈൻ ബേർഡ്സ് കൺസർവേഷൻ റിസർവ്
  2. തമിഴ്നാട്ടിലാണ് ഈ കൺസർവേഷൻ റിസർവ് സ്ഥിതി ചെയ്യുന്നത്.
  3. 2020ലാണ് പി എം സയ്യിദ് മറൈൻ ബേർഡ്സ് കൺസർവേഷൻ റിസർവ് സ്ഥാപിതമായത്.
    ഓസോൺ പാളി കണ്ടെത്തിയത് ആരാണ് ?
    ഹരിത ഗ്രഹ പ്രഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
    Silent Spring is an environmental science book documenting the adverse environmental effects caused by the indiscriminate use of pesticides. Who wrote this book?