App Logo

No.1 PSC Learning App

1M+ Downloads
റോഷാ ടെസ്റ്റ് രൂപപ്പെടുത്തിയത് ആര്?

Aഹെർമൻ റോഷക്

Bബ്രൂണർ

Cപിയാഷേ

Dവൈഗോഡ്സ്കി

Answer:

A. ഹെർമൻ റോഷക്

Read Explanation:

റോഷാക് മഷിയൊപ്പു പരീക്ഷ (Rorshach Ink-Blot Test)

  • വ്യക്തിത്വ മാപനത്തിന് ഉപയോഗിക്കുന്ന പ്രധാന പ്രക്ഷേപണ തന്ത്രങ്ങളിൽ ഒന്നാണ് - റോഷാക് മഷിയൊപ്പു പരീക്ഷ
  • മഷിരൂപങ്ങൾ വികസിപ്പിച്ചെടുത്തത് - ഹെർമൻ റോഷക് 
  • മാനസിക രോഗമുക്തിക്കായി അന്തർവിശേഷണങ്ങളെ പുറത്തേക്കു കൊണ്ടുവരാനായി ഉപയോഗിക്കുന്ന രീതി - മഷി രൂപങ്ങൾ
  • റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം - 10
  • കറുപ്പും വെളുപ്പും ചേരുന്ന അഞ്ച് മഷി രൂപങ്ങളാണ് ഉപയോഗിക്കുന്നത്. കറുപ്പും, വെളുപ്പും ചാര നിറവുമുള്ള മറ്റ് മൂന്ന് മഷി രൂപങ്ങളും, കറുപ്പും വെളുപ്പും മറ്റ് കളറുകളുമുള്ള രണ്ട് മഷി രൂപങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നുള്ള പ്രതികരണമനുസരിച്ച് വ്യക്തി വ്യത്യാസങ്ങളെ വിലയിരുത്തുന്നു.
  • റോഷാ ഇങ്ക് ബ്ലോട്ട് ടെസ്റ്റ് മുഖേന നിർണയിക്കുന്ന മനോരോഗങ്ങൾ - മനോവിദളനം (schizophrenia), അൽപോന്മാദം (Hypomania), സംഭ്രാന്തി (paranoia) തുടങ്ങിയവ. 

Related Questions:

ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ച മനശാസ്ത്രജ്ഞൻ ആര് ?
വിസർജ്ജ്യം പിടിച്ചു വച്ചും പുറത്തേക്കു തള്ളിയും ആനന്ദം അനുഭവിക്കുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ സിദ്ധാന്തമായ മനസ്സിൻറെ ഘടനാ സങ്കൽപങ്ങളിൽ 'സൂപ്പർ ഈഗോ' ഏത് തത്വത്തിൻറെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് ?
Select the personality traits put forwarded by Allport:
കാരണമില്ലാതെ കൂടെകൂടെ ദേഷ്യംവരുന്ന സ്വഭാവക്കാരാണ് ശൈശവ-ബാല്യ ഘട്ടത്തിലെ കുട്ടികൾ. ഈ പ്രകൃതമാണ് ?