Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം കണ്ടെത്തുക.

മനുഷ്യന്റെ പെരുമാറ്റത്തോടുള്ള ഫ്രോയിഡിന്റെ മനോവിശ്ലേഷണ സമീപനത്തിന്റെ പ്രധാന തത്വങ്ങൾ.

  1. മനോവിശ്ലേഷണം ഏകത്വതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

  2. ഫ്രോയിഡിന്റെ സ്ഥിരത തത്വം നോൺ-സൈക്കോഅനലിറ്റിക് സ്ക്കൂളുകളും അംഗീകരിക്കുന്നു.

  3. ഫ്രോയിഡ് കർശനവും സാർവത്രികവുമായ വികസന ഘട്ടങ്ങൾ നിർദ്ദേശിച്ചു.

  4. ലിബിഡോ സിദ്ധാന്തം വൈദ്യുത സങ്കൽപ്പങ്ങളെ മാതൃകയാക്കി.

AI, II, III എന്നിവ ശരിയാണ്

BI, II, IV എന്നിവ ശരിയാണ്

CII, III, IV എന്നിവ ശരിയാണ്

DI, III, IV എന്നിവ ശരിയാണ്

Answer:

A. I, II, III എന്നിവ ശരിയാണ്

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം - സിഗ്മണ്ട് ഫ്രോയിഡ്

  1. വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തം (Theory of personality dynamics)

  2. വ്യക്തിത്വത്തിൻ്റെ ഘടനയെ സംബന്ധിക്കുന്ന സിദ്ധാന്തം (Theory of personality structure)

  3. മനോ-ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തം (Theory of psycho-sexual development)

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തം 

  • കുട്ടിയുടെ ആദ്യത്തെ ഏതാനും വർഷങ്ങൾ അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട് 

  • 5 വികസന മേഖലകൾ 

  • ഓരോ ഘട്ടത്തിലും ലിബിഡോർജ്ജം ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ (കാമോദീപക മേഖല) കേന്ദ്രീകരിക്കുന്നു. 

1. വദനഘട്ടം (Oral Stage)

  • ആദ്യ വർഷം 

  • കാമോദീപക മേഖല = വായ

  • വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്നു.

  • ഉദാ: പാൽ കുടിക്കുക, കടിക്കുക, വിരൽ ഊറുക 

 

2. പൃഷ്ടഘട്ടം/ഗുദ ദശ (Anal Stage)

  • രണ്ടാമത്തെ വർഷം 

  • കാമോദീപക മേഖല = മലദ്വാരം 

  • വിസർജ്ജ്യം പിടിച്ചു വച്ചും പുറത്തേക്കു തള്ളിയും ആനന്ദം അനുഭവിക്കുന്നു 

3. ലൈംഗികാവയവ ഘട്ടം (Phallic Stage)

  • 3-5 വയസ്സ് 

  • കാമോദീപക മേഖല = ലൈംഗികാവയവം 

  • അവയുടെ സ്പർശനം വഴി ആനന്ദം അനുഭവിക്കുന്നു 

  • മാതൃകാമന / ഈഡിപ്പസ് കോംപ്ലക്സ് - ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാരികമായ സ്നേഹവും അഭിനിവേശവും പിതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം

  • പിതൃകാമന / ഇലക്ട്രാ കോംപ്ലക്സ് - പെൺകുട്ടികൾക്ക് പിതാവിനോടുള്ള സ്നേഹവും ആഗ്രഹവും മാതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം

4. നിർലീന ഘട്ടം/അന്തർലീന ഘട്ടം (Latency Stage)

  • 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെ 

  • കാമോദീപക മേഖല ഒളിഞ്ഞിരിക്കുകയാണെന്നു തോന്നും 

  • സ്വന്തം ശരീരത്തെ പറ്റിയുള്ള പ്രത്യേക പരിഗണന കുറയുന്നു 

 

5. ലൈംഗിക ഘട്ടം (Genital Stage)

  • കൗമാരം തൊട്ട് പ്രായപൂർത്തി ആകുന്നത് വരെ 

  • അന്യലിംഗ താല്പര്യം വളരുന്നു 

  • കാമോദീപക മേഖല = ലൈംഗികാവയവം 

  • ലൈംഗിക ബന്ധത്തിലൂടെ സംതൃപ്തി ലഭിക്കുന്നു 

 

  • സ്തംഭനം/സ്ഥിരീകരണം/നിശ്ചലനം

 


Related Questions:

Self-actualization refers to:

Choose the most suitable combunation from the following for the statement Learning disabled children usually have:

(A) Disorders of attention (B) Poor intelligence (C) Poor time and space orientation (D) Perceptual disorders

യാഥാർഥ്യ സിദ്ധാന്തത്തിനനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം താഴെ പറയുന്നവയിൽ ഏതാണ് ?
എല്ലാ മാനസിക പ്രവർത്തനങ്ങളും ക്രമത്തിലും ചിട്ടയോടെയും ചെയ്യുന്നു. വൈകാരിക അസ്വസ്ഥതയും പിരിമുറുക്കവും ബോധപൂർവ്വം പരിഹരിക്കുന്നു. എന്നീ പ്രസ്താവനകൾ ഏത് തരത്തിലുള്ള വ്യക്തിത്വത്തിൻ്റെ സവിശേഷതകളാണ് ?
സിഗ്മണ്ട് ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയുടെ സംയോജിത ധർമ്മത്തിൽ നിന്നാണ് .......... രൂപപ്പെടുന്നത്.