Challenger App

No.1 PSC Learning App

1M+ Downloads
റോസ്റ്റിംഗിന് വിധേയമാക്കുമ്പോൾ അയിരിലെ ഏതൊക്കെ മാലിന്യങ്ങളാണ് ഓക്സൈഡുകളായി നീക്കം ചെയ്യപ്പെടുന്നത്?

Aസിലിക്കൺ ഡൈ ഓക്സൈഡ്

Bസൾഫർ, ആഴ്സനിക്, ഫോസ്ഫറസ്

Cകാർബൺ

Dമാംഗനീസ്

Answer:

B. സൾഫർ, ആഴ്സനിക്, ഫോസ്ഫറസ്

Read Explanation:

  • ഇരുമ്പ് വ്യാവസായികമായി നിർമിക്കുന്നത് പ്രധാനമായും ഹേമറ്റൈറ്റിൽ നിന്നാണ്.

  • ഇതിൽനിന്നും സാന്ദ്രത കുറഞ്ഞ അപദ്രവ്യങ്ങളെ ജലപ്രവാഹത്തിൽ കഴുകി മാറ്റുന്നു.

  • കാന്തിക വിഭജനത്തിലൂടെയും മാലിന്യങ്ങൾ നീക്കം ചെയ്യാം.

  • തുടർന്ന് ലഭിക്കുന്ന അയിരിനെ റോസ്റ്റിംഗിന് വിധേയമാക്കുന്നു.

  • അപ്പോൾ അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളായ സൾഫർ, ആഴ്‌സനിക്, ഫോസ്‌ഫറസ് തുടങ്ങിയ മാലിന്യങ്ങളെ അവയുടെ ഓക്സൈഡുകളാക്കി വാതക രൂപത്തിൽ നീക്കം ചെയ്യുന്നു.

  • ഇതോടൊപ്പം ജലാംശവും നീക്കം ചെയ്യപ്പെടുന്നു. 


Related Questions:

മൃഗങ്ങളെ വേട്ടയാടാനും ആഹാര സമ്പാദനത്തിനും ഉപയോഗിച്ചിരുന്നവയ്ക്ക് പകരം ലോഹ ഉപകരണങ്ങൾ വന്നപ്പോൾ എന്തു മാറ്റമാണ് സംഭവിച്ചത്?
ഗാങിന് ആസിഡ് സ്വഭാവമാണെങ്കിൽ എന്ത് സ്വഭാവമുള്ള ഫ്ളക്സ് ആണ് ഉപയോഗിക്കേണ്ടത്?
കാഠിന്യം കൂടിയതും വേഗത്തിൽ നാശനത്തിനു വിധേയമാകുന്നതുമായ ലോഹം ഏതാണ്?
ഇരുമ്പുപകരണങ്ങളിൽ ഇടയ്ക്കിടെ എണ്ണ പുരട്ടാറുണ്ട്, കാരണം?
ഒരു ലോഹത്തിന്റെ അയിര് (Ore) ആയി കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?