App Logo

No.1 PSC Learning App

1M+ Downloads
ലഘുവായ അനേകം തന്മാത്രകൾ അനുകൂലസാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം ആണ് :

Aപോളിമറൈസേഷൻ

Bഎസ്റ്ററിഫിക്കേഷൻ

Cഎൻസൈമാറ്റിക് റെപ്ലിക്കേഷൻ

Dഇതൊന്നുമല്ല

Answer:

A. പോളിമറൈസേഷൻ

Read Explanation:

  • പോളിമറൈസേഷൻ - ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം 
  • പോളിമെറുകൾ - പോളിമറൈസേഷനിലൂടെ രൂപം കൊള്ളുന്ന തന്മാത്രകൾ 
  • മോണോമെറുകൾ - പോളിമെറുകൾ രൂപം കൊള്ളാൻ സംയോജിക്കുന്ന ലഘു തന്മാത്രകൾ 
  • ജീവജാലങ്ങളിൽ കാണുന്ന പോളിമെറുകൾ - പ്രോട്ടീനുകൾ , ഡി . എൻ . എ , അന്നജം , സെല്ലുലോസ് 
  • ജീവജാലങ്ങളിൽ കാണുന്ന പോളിമെറുകൾ അറിയപ്പെടുന്നത് - ബയോപോളിമെറുകൾ 

പോളിമെറും മോണോമെറും 

  • പി. വി . സി - വിനൈൽ ക്ലോറൈഡ് 
  • പോളിത്തീൻ - ഈതീൻ 
  • ബേക്കലൈറ്റ് - ഫീനോൾ , ഫോർമാൾഡിഹൈഡ് 
  • പോളിസ്റ്റൈറീൻ - സ്റ്റൈറീൻ 

Related Questions:

എഥനോൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അഭികാരകം ?
പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകം ?
99% -ത്തിലധികം ശുദ്ധമായ എഥനോൾ ?
ഫോർമിക് ആസിഡിന്റെ IUPAC നാമം ?
മൊളാസസിനെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കുന്ന എൻസൈം ഏതാണ് ?