ലാറ്റിനമേരിക്കയിലെ ആദ്യകാല വിപ്ലവകാരികളിൽ പ്രധാനിയായിരുന്നത് ഇവരിൽ ആരാണ്?
Aസൈമൺ ബൊളിവർ
Bജോർജ്ജ് വാഷിംഗ്ടൺ
Cഫ്രാൻസിസ്കോ ഡി മിറാൻഡ
Dതോമസ് ജെഫേഴ്സൺ
Answer:
C. ഫ്രാൻസിസ്കോ ഡി മിറാൻഡ
Read Explanation:
ഫ്രാൻസിസ്കോ ഡി മിറാൻഡ
ലാറ്റിനമേരിക്കയിലെ ആദ്യകാല വിപ്ലവകാരികളിൽ പ്രധാനിയായിരുന്നു ഫ്രാൻസിസ്കോ ഡി മിറാൻഡ.
രണ്ടുതവണ വെന്യൂസ്വല ഗവൺമെന്റ്നെതിരെ സൈന്യത്തെ നയിച്ചു.
1806 ൽ ആദ്യമായി നടത്തിയ യുദ്ധം പരാജയപ്പെട്ടു
എന്നാൽ 1810 ൽ വെന്യൂസ്വല ഗവൺമെന്റ്നെതിരെ ഇദ്ദേഹം നടത്തിയ രണ്ടാമത്തെ യുദ്ധം വിജയം നേടി
1811 ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ കോൺഗ്രസ് വെനസ്വേലക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ മിറാൻഡയും മറ്റു നേതാക്കളും തമ്മിലുള്ള മത്സരം വിപ്ലവ പ്രസ്ഥാനത്തിൻ്റെ ശക്തി ക്ഷയിപ്പിക്കുകയും, തടവുകാരനായി സ്പെയിനിലേക്ക് കൊണ്ടുവരപ്പെട്ട മിറാൻഡ അവിടെവച്ച് മരണപ്പെടുകയും ചെയ്തു
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനർപ്പിച്ച അദ്ദേഹത്തിന്റെ മരണം പോലും പിൽക്കാല വിപ്ലവകാരികൾക്ക് ആവേശം പകർന്നു