Challenger App

No.1 PSC Learning App

1M+ Downloads
1817ൽ 'ദി ക്രോസ്സിങ് ഓഫ് ആന്റിസ്' എന്നറിയപ്പെടുന്ന സൈനിക മുന്നേറ്റത്തിന് നേതൃത്വം നൽകിയത് ?

Aസൈമൺ ബൊളിവർ

Bജോസ് ഡി സാൻ മാർട്ടിൻ

Cഫ്രാൻസിസ്കോ ഡി മിറാൻഡ

Dഅൻ്റോണിയോ ജോസ് ഡി സുക്രെ

Answer:

B. ജോസ് ഡി സാൻ മാർട്ടിൻ

Read Explanation:

1817-ലെ ആൻഡീസിൻ്റെ ക്രോസിംഗ് (The Crossing of the Andes)

  • അർജൻ്റീനിയൻ, ചിലിയൻ സ്വാതന്ത്ര്യസമരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി നിലകൊള്ളുന്നു
  • ജനറൽ ജോസ് ഡി സാൻ മാർട്ടിൻ നയിച്ച ഈ സൈനിക മുന്നേറ്റം തെക്കേ അമേരിക്കൻ ചരിത്രത്തിൻ്റെ ഗതി രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു.
  • സ്പാനിഷ് നിയന്ത്രണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിൻ്റെ തന്ത്രപ്രധാനമായ പ്രാധാന്യം തിരിച്ചറിഞ്ഞ ജനറൽ സാൻ മാർട്ടിൻ തന്നെയാണ് വിശാലമായ ആൻഡീസ് പർവതനിരയുടെ ക്രോസിംഗ് (മറികടക്കൽ)  ആസൂത്രണം ചെയ്തത്  
  • വിവിധ പ്രദേശങ്ങളിൽ നിന്നും ഏകദേശം 4,000 സൈനികരെ ജനറൽ സാൻ മാർട്ടിൻ ഈ യാത്രയിൽ  ഉൾപ്പെടുത്തി  
  • ആൻഡീസിൻ്റെ കിഴക്കൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന അർജൻ്റീനയിലെ മെൻഡോസയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
  • പർവതപാതകൾ, ദുർഘടമായ ഭൂപ്രദേശങ്ങൾ, തീവ്ര കാലാവസ്ഥ എന്നിവയിലൂടെ സൈന്യത്തിന്റെ യാത്ര കടന്നുപോയി.
  • ഏകദേശം 21 ദിവസമെടുത്താണ് ആൻഡീസിൻ്റെ ക്രോസിംഗ് (12000 കിലോമീറ്ററിലധികം ദൂരം) പൂർണമായത്.
  • 1817 ഫെബ്രുവരി 12-ന് ചിലിയിലെ സാൻ്റിയാഗോയ്ക്ക് സമീപം നടന്ന ചക്കാബൂക്കോ യുദ്ധത്തോടെ  ക്രോസിംഗിൻ്റെ പര്യവസാനം സംഭവിച്ചു.
  • ചക്കാബൂക്കോയിലെ വിജയം ചിലിയൻ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പ്രധാന വഴിത്തിരിവായി.
  • സാൻ മാർട്ടിൻ്റെ സൈന്യം സ്പാനിഷ് രാജകീയ സൈന്യത്തെ പരാജയപ്പെടുത്തി, സ്പാനിഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ചിലിയുടെ മോചനത്തിന് വഴിയൊരുക്കി

Related Questions:

മിച്ചോല്‍പാദനം കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചതെങ്ങനെ?. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:

1.ഉത്പന്നങ്ങൾ വിറ്റഴിക്കാന്‍ ആഭ്യന്തരകമ്പോളം മതിയായിരുന്നില്ല.

2.യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം.

3.യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കച്ചവട ആധിപത്യം.

4.രാഷ്ട്രീയ അധികാരവും സൈനിക ശേഷിയും ഉപയോഗിച്ച് ചൂഷണം.

5.രാജ്യങ്ങളെ കോളനികളാക്കി.

തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്നത് ?
കോൺഗ്രസ് ഓഫ് അനാഹുവാക്ക് എന്ന പേരിൽ കൂടി അറിയപ്പെടുന്ന ചരിത്ര സംഭവമേത്?
മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം?
ലാറ്റിനമേരിക്കൻ വിപ്ലവത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?