App Logo

No.1 PSC Learning App

1M+ Downloads
ലിത്തോസ്ഫിയര്‍ പാളി അസ്തനോസ്ഫിയറിലൂടെ തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തം ?

Aഫലക ചലന സിദ്ധാന്തം

Bഭൗമകേന്ദ്ര സിദ്ധാന്തം

Cചാന്ദ്രകേന്ദ്ര സിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

A. ഫലക ചലന സിദ്ധാന്തം

Read Explanation:

  • ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം അഥവാ ലിത്തോസ്‌ഫിയറിലുണ്ടാകുന്ന വൻ‌തോതിലുള്ള ചലനങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ ഫലകചലനസിദ്ധാന്തം.
  • ഭൂമിയുടെ പുറമ്പാളി പ്രധാനമായും ഏഴു ഭൂവൽക്കഫലകങ്ങൾ ചേർന്നതാണ്‌. ഈ ഏഴു പ്രധാന ഫലകങ്ങൾക്കു പുറമേ ഒട്ടനവധി ചെറുഫലകങ്ങളുമുണ്ട്. പരമാവധി നൂറു കിലോമീറ്റർ വരെ കട്ടിയുള്ള ഈ ഫലകങ്ങൾ തൊട്ടു താഴെയുള്ള പാളിയായ അസ്തെനോസ്ഫിയറിനു മുകളിലാണ്‌ നിലകൊള്ളുന്നത്. 
  • ഫലക ചലന സിദ്ധാന്തം അനുസരിച്ച് താരതമ്യേന മൃദുവായ അസ്തെനോസ്ഫിയറിനു മുകളിലൂടെ വൻ ചങ്ങാടങ്ങൾ പോലെ ലിത്തോസ്ഫിയറിന്റെ ഫലകങ്ങൾക്ക്‌ തെന്നി നീങ്ങാൻ സാധിക്കുന്നു. ഇതു മൂലം ലിത്തോസ്ഫെറിക് ഫലകങ്ങൾ പരസ്പരം അകലുകയും കൂട്ടിയിടിക്കുകയും ഒന്നിനു മുകളിലൂടെ തെന്നിമാറുകയും ചെയ്യുന്നു. 
  • ഫലകങ്ങളോടൊപ്പമുള്ള വൻകരകളേയും, കടൽത്തട്ടുകളേയും ഇതോടൊപ്പം ചലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഫലകചലനത്തിന്‌ ആധാരം

Related Questions:

ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :

അന്തരീക്ഷത്തിലെ ഒരു ഘടകമായ പൊടിപടലങ്ങളുമായി (Dust Particles) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സാധാരണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ്
  2. താപസംവഹന പ്രക്രിയയിലൂടെയാണ് ഇവ മുകളിലേക്കെത്തുന്നത്
  3. അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്നു
    Which among the following statements is not related to longitude?
    വൻകര ഭൂവൽക്കത്തെയും,സമുദ്ര ഭൂവൽക്കത്തെയും തമ്മിൽ വേർത്തിരിക്കുന്നത് ?
    ഏറ്റവും വലിയ റെയിൽവേ ശൃംഖലഉള്ള ഏഷ്യൻ രാജ്യം?