Challenger App

No.1 PSC Learning App

1M+ Downloads
ലേസർ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഗെയിൻ മാധ്യമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?

Aഖരവസ്തുക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്

Bഖരവസ്തു‌ക്കളും, വാതകവസ്‌തുക്കളും മാത്രമാണ് ഉപയോഗിക്കുന്നത്

Cവാതക വസ്‌തുക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്

Dഖരവസ്തുക്കളും, ദ്രാവകവസ്‌തുക്കളും, വാതകവസ്‌തുക്കളും ഉപയോഗിക്കാം

Answer:

D. ഖരവസ്തുക്കളും, ദ്രാവകവസ്‌തുക്കളും, വാതകവസ്‌തുക്കളും ഉപയോഗിക്കാം

Read Explanation:

  • ഒരു ലേസറിലെ ഗെയിൻ മീഡിയം (Gain Medium) എന്നത് പ്രകാശത്തെ ശക്തിപ്പെടുത്താൻ കഴിവുള്ള ഒരു വസ്തുവാണ്

ഗെയിൻ മീഡിയത്തിന്റെ തരം

  • ഖരം, ദ്രാവകം, വാതകം, അർദ്ധചാലകങ്ങൾ എന്നിങ്ങനെ വിവിധതരം ഗെയിൻ മീഡിയങ്ങൾ നിലവിലുണ്ട്.

  • ഉദാഹരണത്തിന്, റൂബി ലേസറുകളിൽ റൂബി ക്രിസ്റ്റൽ ഖര രൂപത്തിലുള്ള ഗെയിൻ മീഡിയമാണ്.

  • ഹീലിയം-നിയോൺ ലേസറുകളിൽ വാതകവും, ഡൈ ലേസറുകളിൽ ദ്രാവകവും ഉപയോഗിക്കുന്നു


Related Questions:

ഒരു തന്മാത്ര, പ്രിൻസിപ്പൽ ആക്സിസിന് ലംബമായി ഒരു മിറർ പ്ലെയിൻ രൂപീകരിച്ചാൽ ഈ തലം എങ്ങനെ അറിയപ്പെടുന്നു?
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ ക്രമീകരണത്തെ മാറ്റാതെ മഞ്ഞ പ്രകാശത്തിനു പകരം നീല ഉപയോഗിച്ചാൽ ഫ്രിഞ്ജ് കനം

താഴെ തന്നിരിക്കുന്നവയിൽ സമതല ദർപ്പണമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. പ്രതിപതന തലം സമതലമായിട്ടുള്ള ദർപ്പണം.
  2. വസ്തുവിന്‍റെ അതെ വലിപ്പമുള്ള പ്രതിബിബം
  3. പാർശ്വിക വിപരിയം സംഭവിക്കുന്നു.
  4. വസ്തുവും ദർപ്പണവുംതമ്മിലുള്ള അതെ അകലമാണ് ദർപ്പണവും പ്രതിബിംബവു തമ്മിൽ.
    സൈക്കിൾ റിഫ്ലക്ടറുകളിലെ തത്വം എന്തുമായി ബന്ധപെട്ടു കിടക്കുന്നു .
    600 nm തരംഗ ദൈർഘ്യമുള്ള പ്രകാശം ഉപായിച്ച യങിന്റെ പരീക്ഷണത്തിൽ ഇരട്ട സുഷിരങ്ങൾക്കിടയിലെ അകലം 1 mm ഉം സ്‌ക്രീനിലേക്കുള്ള അകലം .5 m ഉം ആണെങ്കിൽ ഫ്രിഞ്ജ് കനം , നടുവിലത്തെ പ്രകാശിത ബാൻഡിൽ നിന്നും നാലാമത്തെ പ്രകാശിത ബാൻഡിലേക്കുള്ള അകലം എന്നിവ കണക്കാക്കുക