App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ പുഷപമായ ' റഫ്ളെഷ്യ' ഏത് വിഭാഗത്തിൽ പെടുന്നതാണ് ?

Aആരോഹി

Bസ്വപോഷികള്‍

Cപരാദം

Dഎപ്പിഫൈറ്റ്

Answer:

C. പരാദം

Read Explanation:

പരാദ സസ്യങ്ങൾ 

  • മറ്റു സസ്യങ്ങളിൽ വളർന്ന് അവയിൽ നിന്ന് തന്നെ ആഹാരവും ജലവും വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പരാദ സസ്യങ്ങൾ.
  • ഇവ  ആതിഥേയ സസ്യത്തിന് ദോഷം ചെയ്യുന്നവയാണ് 

അർധപരാദങ്ങൾ

  • ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമിക്കുന്ന സസ്യങ്ങളാണ് അർധപരാദങ്ങൾ.
  • ഉദാ. ഇത്തിൾക്കണ്ണി

പൂർണപരാദങ്ങൾ

  • ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പൂർണപരാദങ്ങൾ.
  • ഉദാ. മൂടില്ലാത്താളി


Related Questions:

പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ഏതാണ് ?
' ആരോഹി ' സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?
കണ്ടൽ ചെടികളിൽ വേരിൻ്റെ അറ്റം അന്തരീക്ഷത്തിലേക്ക് വളർന്ന് നിൽക്കുന്നതുകൊണ്ടുള്ള ഗുണം എന്താണ് ?
താങ്ങുവേരുള്ള സസ്യങ്ങൾക്ക് ഉദാഹരണം ?
പ്രകാശസംശ്ലേഷണത്തിൻ്റെ ഉൽപന്നം :