App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതകസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശം?

Aകാവുകൾ

Bനാഷണൽ പാർക്കുകൾ

Cബയോസ്‌ഫിയർ റിസർവുകൾ

Dകമ്മ്യൂണിറ്റി റിസർവുകൾ

Answer:

C. ബയോസ്‌ഫിയർ റിസർവുകൾ

Read Explanation:

നാഷണൽ പാർക്കുകൾ (National Parks)

  • വന്യജീവിസംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്‌മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമസവിശേഷതകൾ എന്നിവകൂടി സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ടവയാണ് നാഷണൽ പാർക്കുകൾ.
  • ഇരവികുളം, സൈലന്റ്റ് വാലി, ആനമുടിച്ചോല, മതി കെട്ടാൻചോല, പാമ്പാടുംചോല എന്നിവയാണ് കേരളത്തിലെ നിലവിലുള്ള നാഷണൽ പാർക്കുകൾ

കമ്മ്യൂണിറ്റി റിസർവുകൾ (Community Reserves)

  • പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കമ്മ്യൂണിറ്റി റിസർവുകൾ.
  • ജനവാസകേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതിപ്രാധാന്യമേറിയ പ്രദേശങ്ങളാണിവ.
  • മലപ്പുറം കോഴിക്കോട് ജില്ലകളിലായി സ്ഥിതി - ചെയ്യുന്ന കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് ഇതിന് ഉദാഹരണമാണ്

ബയോസ്‌ഫിയർ റിസർവുകൾ (Biosphere Reserves)

  • ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതകസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശമാണിത്.
  • നീലഗിരി, അഗസ്ത്യമല എന്നീ ബയോസ്ഫിയർ റിസർവുകളിൽ കേരളത്തിലെ പ്രദേശങ്ങൾകൂടി ഉൾപ്പെട്ടിരിക്കുന്നു

കാവുകൾ (Sacred groves)

  • മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ് കാവുകൾ.
  • ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി അമൂല്യജൈവസമ്പത്തായിരുന്ന കാവുകൾ പലതും നാമാവശേഷമായി.
  • ഏതാനും കാവുകൾ മാത്രമേ ഇന്നവശേഷിക്കുന്നുള്ളൂ.
  • പ്രദേശത്തെ ജലസംരക്ഷണത്തിൽ കാവുകളുടെ പങ്ക് നിസ്‌തുലമാണ്.

Related Questions:

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇന്സ്ടിട്യൂറ്റ് എവിടെ സ്ഥിതി ചെയ്യുന്നു ?
തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) ഇവയിൽ എതിന്റെ ഉദാഹരണമാണ്?
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു ?
രണ്ട് ജീവികൾക്കും ഗുണകരമായ ജീവി ബന്ധങ്ങളാണ് ?
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?