App Logo

No.1 PSC Learning App

1M+ Downloads
ലോകമെമ്പാടുമുള്ള ജലാശയങ്ങൾക്ക് നാശം വിതയ്ക്കുന്ന കള?

Aകുളവാഴ

Bആമ്പല്‍

Cകരിംപായൽ

Dഇവയെതൂമല്ല

Answer:

A. കുളവാഴ

Read Explanation:

  • ജലോപരിതലത്തിലെ പോഷണങ്ങളുടെ അളവ് ക്രമാതീതമായി വർധിക്കുന്നതുമൂലം പ്ലവകങ്ങൾ (ആൽഗകൾ) ധാരാളമായി വളരുന്ന പ്രക്രിയ (Algal bloom)
  • ജലത്തിൽ കൂടുതൽ പായലുകൾ വളരാൻ ഇടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജന്റെ അളവ് കുറയുന്ന പ്രക്രിയ (Eutrophication)
  • യൂട്രോഫിക്കേഷൻ നടക്കുന്ന ജലാശയങ്ങളിൽ അമിതമായി വളരുന്ന സസ്യം -  കുളവാഴ
  • ലോകമെമ്പാടുമുള്ള ജലാശയങ്ങൾക്ക് നാശം വിതയ്ക്കുന്ന കള - കുളവാഴ (Water hyacinth) (Eichhornia crassipes)
  • ബംഗാളിന്റെ പേടിസ്വപ്നം (Terror of Bengal) എന്ന് പൊതുവെ അറിയപ്പെടുന്ന സസ്യം – കുളവാഴ
  • വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന മലിനജലത്തിലുള്ള ചില വിഷവസ്‌തുക്കൾ ജലഭക്ഷ്യ ശൃംഖലയിൽ ബയോളജിക്കൽ മാഗ്നിഫിക്കേഷൻ (Biological magnification) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് മാലിന്യ ശേഖരണത്തിന്റെ ഫലം?
What are wastes from homes, hospitals, offices, schools, stores, etc., that are collected and disposed of by the municipality called?
എന്താണ് യൂട്രോഫിക്കേഷൻ?
The first hole in ozone layer was detected in ?
As a general definition we can say that photochemical smog occurs when _____________ and ___________ react to sunlight.