App Logo

No.1 PSC Learning App

1M+ Downloads
ലോകായുക്തയെയും ഉപ ലോകായുക്തയെയും നിയമിക്കുന്നത് ................. ൻ്റെ ശുപാർശകൾ പ്രകാരമാണ്.

Aമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Bഗവർണറും മുഖ്യമന്ത്രിയും

Cമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും

Dമുഖ്യമന്ത്രി, നിയമ സഭാ സ്പീക്കർ , പ്രതിപക്ഷ നേതാവ്

Answer:

D. മുഖ്യമന്ത്രി, നിയമ സഭാ സ്പീക്കർ , പ്രതിപക്ഷ നേതാവ്

Read Explanation:

കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോക് ആയുക്ത. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം. ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.


Related Questions:

കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ഡെലിഗേറ്റ് ചെയ്യുന്ന അധികാരങ്ങളുടെ വിനിയോഗം നിയന്ത്രിക്കേണ്ട പാർലമെന്റിന്റെ കമ്മിറ്റി ആണ് കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്‌ലേഷൻ.
  2. ലോകസഭയുടെ പ്രവർത്തന രീതികളും, അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥ ചെയ്തിരിക്കുന്നത് - റൂൾസ് ഓഫ് പ്രൊസീജർ ആൻഡ് കണ്ടക് ഓഫ് ബിസിനസ്സ് ഓഫ് ഹൗസ് ഓഫ് ദി പീപ്പിൾ.
  3. ലോകസഭയിലെ സംബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി രൂപീകൃതമായത് 1963 ഒക്ടോബർ നു ആണ്.
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ?

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ ധനകാര്യ വകുപ്പാണ്
    2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിവരാവകാശ നിയമം 2005 ബാധകമാണ്
    3. ഫണ്ടുകൾ ഓഡിറ്റ് ചെയ്യുന്നത്- സി എ ജി
      കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?