സംസ്ഥാന ഭൂപരിഷ് കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഭൂപരിഷ് കരണ പ്രവർത്തനങ്ങൾ വിലയിരുത്തി ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി രൂപീകരിച്ച ബോഡിയാണ് ഭൂപരിഷ്കരണ റിവ്യൂ ബോർഡ്.
ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ ഘടന.
അധ്യക്ഷൻ - റവന്യൂ വകുപ്പ് മന്ത്രി.
കൺവീനർ -സംസ്ഥാന ലാൻഡ് ബോർഡ് മെമ്പർ.
സർക്കാർ നോമിനേറ്റ് ചെയ്യുന്ന അഞ്ചംഗ അനൗദ്യോഗിക അംഗങ്ങൾ.
ആറ് മാസത്തിൽ ഒരിക്കൽ എങ്കിലും ഭൂപരിഷ്കരണ റിവ്യൂ ബോർഡ് യോഗം കൂടിയിരിക്കണം.
ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്- 100 D.