App Logo

No.1 PSC Learning App

1M+ Downloads
ലോക്‌പാലിൻ്റെ ആദ്യ അധ്യക്ഷൻ ആര് ?

Aപ്രദീപ് കുമാർ മൊഹന്തി

Bബിജുകുമാർ അഗർവാൾ

Cപിനാകി ചന്ദ്ര ഘോഷ്

Dദിനേശ് ജയിൻ

Answer:

C. പിനാകി ചന്ദ്ര ഘോഷ്

Read Explanation:

ലോക്‌പാൽ

  • പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം.

  • 1966‌ൽ മൊറാർജി ദേശായി സമർപ്പിച്ച Problems of Redressal of Citizens Grievances എന്ന ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ- ലോകായുക്ത സംവിധാനങ്ങളേ ആദ്യമായി  നിരദേശിച്ചത് .

  • പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമം വ്യവസ്ഥചെയ്യുന്നു.

  • 'ലോക്‌പാൽ' എന്ന സംസ്‌കൃത പദത്തിൻ്റെ അർഥം 'ജനങ്ങളുടെ സംരക്ഷകൻ' എന്നാണ്

  • 1963ൽ L M സിംഗ്‌വി ആണ് ആദ്യമായി ഈ പദം ആദ്യമായി  ഉപയോഗിച്ചത്.

  • 1968ൽ ലോക്‌പാൽ  ബിൽ ആദ്യമായി ലോകസഭയിൽ അവതരിപ്പിച്ചത് ശാന്തി ഭൂഷൺ ആയിരുന്നു.

  • 1969 ൽ ലോപാൽ ബിൽ ലോക്സഭയിൽ പാസ്സായി എങ്കിലും രാജ്യസഭയിൽ പാസ്സായില്ല.

  • ലോക്‌പാൽ ബിൽ പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി - അണ്ണാ ഹസാരെ

  • 2013 ഡിസംബർ 17 ന് ലോക്സഭയിലും ഡിസംബർ 18 ന് രാജ്യസഭയിലും ലോപാൽ  ബിൽ പാസ്സായി.

  • 2014 ജനുവരി 16 ന് ഇന്ത്യയിൽ ലോപാൽ  നിലവിൽ വന്നു.


Related Questions:

Who is the current Chairman of the National Scheduled Castes Commission?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ബഹു അംഗ സ്ഥാപനമാണ്.

  2. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യമായ ശമ്പളമുണ്ട്.

  3. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി 10 വർഷമോ 70 വയസ്സ് വരെയോ ആണ്.

ഭാരതത്തിലെ ഏതൊരു പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും സ്ഥാനപ്പേര് സ്വീകരിക്കാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?
Which of the following conducts the election of state legislatures?
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗസംഖ്യ എത്ര ?