ലോക പ്രമേഹ ദിനത്തിൻ്റെ പ്രതീകം(ലോഗോ) എന്താണ്?
Aചുവന്ന റിബൺ
Bപിങ്ക് റിബൺ
Cനീല വൃത്തം
Dഓറഞ്ച് വൃത്തം
Answer:
C. നീല വൃത്തം
Read Explanation:
പ്രമേഹം
ടൈപ്പ് 1
- ഇൻസുലിന്റെ ഉൽപ്പാദനത്തിലുണ്ടാകുന്ന തകരാറാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം.
- ശ്വേതരക്താണുക്കളായ T ലിംഫോസൈറ്റുകൾ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതാണിതിന് കാരണം.
- ആവശ്യമായ അളവിൽ ഇൻസുലിൻ നൽകുകയാണ് ചികിത്സ.
ടൈപ്പ് 2
- ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള കാരണം.
- പൊണ്ണത്തടിയും ജീൻ തകരാറും ഈ രോഗത്തിന് കാരണങ്ങളാണ്.
- വ്യായാമവും ആഹാര നിയന്ത്രണവും ആവശ്യമെങ്കിൽ മരുന്നു കളുടെ ഉപയോഗവും മൂലം രോഗാവസ്ഥ നിയന്ത്രിക്കാം.
ലോകപ്രമേഹ ദിനം
- ലോകാരോഗ്യ സംഘടനയും (WHO) ഇന്റർനാഷണൽ ഡയബെറ്റിക് ഫെഡറേഷനും സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും നവംബർ 14 ലോകപ്രമേഹ ദിനമായി ആചരിക്കുന്നു.
- വർധിച്ചുവരുന്ന പ്രമേഹരോഗത്തിനെ തിരെയുള്ള ബോധവൽക്കരണമാ ണിതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- നീല വൃത്തം (Blue circle) ആണ് ഇതിന്റെ ലോഗോ.