Challenger App

No.1 PSC Learning App

1M+ Downloads
ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?

A1946 ജൂൺ 25

B1946 ജൂൺ 15

C1946 ജൂൺ 20

D1946 ജൂൺ 24

Answer:

A. 1946 ജൂൺ 25

Read Explanation:

ലോക ബാങ്ക്

  • ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം. 
  • അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD) എന്നാണ് ഒദ്യോഗികമായ പേര്.

  • യു.എസ്സിലെ ബ്രെട്ടൻവുഡ്സിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.
  • 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.
  • എന്നാൽ1946 ജൂണിലാണ് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
  • ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം : ഫ്രാൻസ്

ലോകബാങ്കിന്റെ ഉദ്ദേശ്യങ്ങൾ ഇവയാണ്:

  1. വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജ്ജനവും ജീവിതനിലവാരം ഉയർത്തലും.

  2. അംഗരാഷ്ട്രങ്ങളുടെ പുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകി പുനർനിർമ്മാണപ്രവർത്തനങ്ങളും വിദേശവാണിജ്യവും മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക.

  3. സ്വകാര്യമേഖലകളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യ ഉടമകൾക്ക് വായ്പകൾ നൽകുകയും മറ്റു വായ്പകൾക്ക് ജാമ്യം നിൽക്കുകയും ചെയ്യുക.

  4. പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ട സ്വകാര്യ മൂലധനം ന്യായമായ പലിശനിരക്കിൽ ലഭ്യമാകാതെവരുമ്പോൾ ബാങ്കിന്റെ മൂലധനത്തിൽനിന്നോ ബാങ്ക് വായ്പ എടുത്തിട്ടുള്ള തുകയിൽനിന്നോ വായ്പകൾ നൽകുക.

  5. 1996 മുതൽ അംഗരാജ്യങ്ങളിലെ അഴിമതിക്കെതിരായ പ്രവർത്തനവും ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഭാഗമായി അംഗീകരിച്ചു. 

Related Questions:

Who coined the term United Nations?
When did the euro start to use as coins and notes ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1934 ൽ സ്ഥാപിതമായ ഇന്റർനാഷനൽ ഒഫീഷ്യൽ ടൂറിസ്റ്റ് പാപ്പഗണ്ട ഓർഗനൈസേഷനു പകരമായി 1946 ലാണു ലണ്ടൻ ആസ്ഥാനമായി ഇന്റർനാഷനൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷൻസ് നിലവിൽ വന്നത്.
  2. 1970 സെപ്റ്റംബർ 27 നു ചട്ടങ്ങൾ അംഗീകരിച്ച വേൾഡ് ടൂറിസം ഓർഗനൈസേഷൻ 1975 ലാണ് ആദ്യ ജനറൽ അസംബ്ലി ചേർന്നത്.
  3. 1975 ലെ ആദ്യ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിലാണ് ആസ്ഥാനമായി സ്പെയിനിലെ മഡ്രിഡിനെ തീരുമാനിച്ചത്.
  4. എല്ലാ വർഷവും ഒക്ടോബർ 27 നാണ് ലോക ടൂറിസം ദിനമായി ആചരിക്കുന്നത്.
    When did the European Union officially come into existence ?

    സർവ്വരാജ്യ സഖ്യത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

    1. അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വം നിലനിർത്തുക
    2. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ കരാറുകൾക്ക് മധ്യസ്ഥത വഹിക്കുക
    3. വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്ക പ്രശ്നങ്ങൾക്ക് സമാധാനപരമായി പരിഹാരം കാണുക
    4. അംഗരാജ്യങ്ങളുടെ വികസനത്തിന് സാമ്പത്തിക സഹായം നൽകുക