Challenger App

No.1 PSC Learning App

1M+ Downloads
വക്കം അബ്ദുൽ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം തുടങ്ങിയത് എവിടെ നിന്ന് ?

Aഅഞ്ചുതെങ്

Bതലശ്ശേരി

Cചിറയിൻകീഴ്

Dതിരുവനന്തപുരം

Answer:

A. അഞ്ചുതെങ്

Read Explanation:

സ്വദേശാഭിമാനി പത്രം: 

  • വക്കം മൗലവി ആരംഭിച്ച പത്രം 
  • അഞ്ചുതെങ്ങിൽനിന്ന് പത്രം പ്രസിദ്ധീകരിക്കുവാൻ  ആരംഭിച്ച വർഷം :  1905 ജനുവരി 19
  • ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള.
  • പത്രത്തിന്റെ ആപ്തവാക്യം : "ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ"
  • സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം കെ രാമകൃഷ്ണപിള്ള ഏറ്റെടുത്ത വർഷം : 1906 ജനുവരി 17
  • സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായിരുന്നതിനു ശേഷം അദ്ദേഹം “സ്വദേശഭിമാനി രാമകൃഷ്ണപിള്ള” എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
  • സ്വദേശാഭിമാനി” എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : മലേഷ്യൻ മലയാളികൾ. 
  • കെ രാമകൃഷ്ണപിള്ളക്ക് സ്വദേശാഭിമാനി എന്ന സ്ഥാനപ്പേര് ലഭിച്ചത് എവിടെവച്ച് : പാലക്കാട് 
  • സ്വദേശാഭിമാനി” എന്ന ബിരുദമുദ്ര നൽകി രാമകൃഷ്ണപിള്ളയെ ആദരിച്ചത് : 1912 സെപ്റ്റംബർ 28. 
  • തിരുവിതാംകൂർ സർക്കാറിനെയും ദിവാൻ ആയ പി രാജഗോപാലാചാരിയെ വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം : 1910 സെപ്റ്റംബർ 26
  • “എന്റെ പത്രാധിപർ ഇല്ലാതെ, എനിക്ക് എന്തിനാണ് പത്രവും അച്ചടിശാലയും” എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ : വക്കം മൗലവി. 

Related Questions:

ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?

  1. ഷണ്‍മുഖ ദാസൻ
  2. ശ്രീ ബാല ഭട്ടാരകന്‍
  3. സര്‍വ്വ വിദ്യാധിരാജൻ
  4. പരിപൂര്‍ണ കലാനിധി

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

    i. മന്നത്ത് പത്മനാഭൻ - സമത്വസമാജം

    ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ

    iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം

    iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം

    രാജധാനി മാർച്ച് നടന്ന വർഷം ഏത്?
    വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ്നാട്ടിലെ നേതാവ്?