App Logo

No.1 PSC Learning App

1M+ Downloads
വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?

Aനവകിരണം

Bസംരക്ഷിത

Cനവജ്യോതി

Dപുനർജ്യോതി

Answer:

A. നവകിരണം

Read Explanation:

നവകിരണം പദ്ധതി

  • വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് നവകിരണം പദ്ധതിയുടെ ലക്ഷ്യം
  • ഇപ്രകാരമുള്ള പ്രദേശത്ത് താമസിക്കുന്നവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് നവകിരണം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
  • വനത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾ മാറി താമസിക്കുന്നതു മൂലം വന്യജീവികൾക്ക് ആ സ്ഥലം ഉപയുക്തമാകുമെന്നും ഇതുവഴി മനുഷ്യ-വന്യജീവി സംഘർഷം ഒരു പരിധി വരെ കുറക്കാൻ സാധിക്കും.
  • നവകിരണം പദ്ധതിയുടെ ഭാഗവത്തായ ഓരോ കുടുംബത്തിനും പുതിയ താമസ സ്ഥലത്ത് തൊഴിൽ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ പരിശീലനം/ നൈപുണ്യ നവീകരണ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
  • ഇതിലേക്കായി ഓരോ അർഹതപ്പെട്ട കുടുംബത്തിനും തയ്യൽ, ഡ്രൈവിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഹോം നേഴ്‌സിംഗ് തുടങ്ങിയ ഉപജീവന സഹായ തൊഴിലുകൾക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
  • ഒരു കുടുംബത്തിൽപ്പെട്ടവർക്ക് പരിശീലനം നൽകുന്നതിന് 25000 രൂപ വരെ വിനിയോഗിക്കുന്നതാണ്.

Related Questions:

കൊതുകു നിർമ്മാർജനത്തിന്റെ ഭാഗമായി സ്കൂളുകളിലും, വീടുകളിലും ആചരിക്കുന്ന ഒരു സംരക്ഷണ പദ്ധതിയാണ് ?
ജോലി സ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്ലാറ്റ്‌ഫോം ?
ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ?

'പോഷൺ അഭിയാൻ പദ്ധതി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. 2018 മാര്‍ച്ച് 8ന് ആരംഭിച്ച പദ്ധതി
  2. ദാരിദ്ര്യ മേഖലകളിലെ കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കാനുള്ള പദ്ധതി
  3. 2022 ഓടെ ഇന്ത്യയില്‍ അപപോഷണ (Malnutrition) വിമുക്തി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം
    Eligibility criteria for mahila Samridhi Yogana: