Challenger App

No.1 PSC Learning App

1M+ Downloads
വയനാട്ടിലെ കാടുകളിൽ 1812-ലെ കൊളോണിയൽ വിരുദ്ധ ആദിവാസി കലാപത്തിന് നേതൃത്വം നൽകിയത്?

Aരാമൻ നമ്പി

Bതലക്കൽ ചന്തു

Cപഴശ്ശിരാജ

Dഎടച്ചേന കുങ്കൻ

Answer:

A. രാമൻ നമ്പി

Read Explanation:

കുറിച്യ കലാപം

  • ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ വയനാട്ടിലെ  കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് ആരംഭിച്ച കലാപം 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • രാമനമ്പിയുടെ നേതൃത്വത്തിലാണ് കലാപം ആരംഭിച്ചത്.
  • അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച പ്രധാന ആയുധങ്ങൾ..
  • ''വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'' എന്നതായിരുന്നു കുറിച്യ കലാപത്തിൻ്റെ മുദ്രാവാക്യം.
  • കലാപസമയത്ത് ബ്രിട്ടീഷ് സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരം മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം എത്തിയാണ് കലാപം അടിച്ചമർത്തിയത്
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ:

  • ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്
  • നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
  • നികുതി നൽകാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തത്

Related Questions:

പുന്നപ്ര-വയലാർ സമരത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ബ്രിട്ടീഷ് പോലീസും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു അത്
  2. ഇതിൻറെ ഫലമായി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് സ്ഥാപിതമായി
  3. തിരുവിതാംകൂറിനെ അമേരിക്കൻ മാതൃകയിലുള്ള ഒരു സ്വതന്ത്ര സംസ്ഥാനമാക്കി മാറ്റുന്നതിനെതിരെ ആയിരുന്നു ഈ സമരം
  4. ക്വിറ്റ് ഇന്ത്യ സമരത്തിൻറെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനെ പിന്തുണച്ചു.
    നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

    ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്

    1. മലബാറിനെക്കുറിച്ചുള്ള ആദ്യത്തെ കൊളോണിയൽ റിപ്പോർട്ട് ആയിരുന്നു.
    2. മാപ്പിള മുസ്ലീങ്ങൾക്കിടയിലെ കാർഷിക അശാന്തിയുടെ കാരണങ്ങൾ വിശദീകരിച്ചു.
    3. 1792 - 93 ൽ കൊണ്ടുവന്നത്
    കരിവെള്ളൂർ സമരനായിക ആര് ?

    ശരിയായത് തിരഞ്ഞെടുക്കുക.

    1. വൈക്കം സത്യാഗ്രഹം-1928
    2. ഗുരുവായൂർ സത്യാഗ്രഹം -1931
    3. ക്ഷേത്ര പ്രവേശന വിളംബരം-1936
    4. മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916