App Logo

No.1 PSC Learning App

1M+ Downloads
"വയറുനിറയെ ആഹാരം ഇല്ലാതെ, വെളിച്ചമോ ശുദ്ധവായുവും വെള്ളമോ ഇല്ലാത്ത ചെറ്റപ്പുരകളിൽ മൃഗതുല്യരായി നരകിക്കുന്ന ഇന്ത്യൻ വ്യവസായ തൊഴിലാളി വ്യാവസായിക മുതലാളിത്തത്തിന്റെ ലോകത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടവരിൽ ഒരാളാണ്" എന്നുപറഞ്ഞ ജർമൻ സാമ്പത്തിക ചരിത്രകാരൻ ?

Aജെറമി ബന്ദം

Bജെർഗൻ കുസ്യാസ്കി

Cവില്യം പെഡ്രോസ്‌കീം

Dഇവരാരുമല്ല

Answer:

B. ജെർഗൻ കുസ്യാസ്കി

Read Explanation:

  • "വയറുനിറയെ ആഹാരം ഇല്ലാതെ, വെളിച്ചമോ ശുദ്ധവായുവും വെള്ളമോ ഇല്ലാത്ത ചെറ്റപ്പുരകളിൽ മൃഗതുല്യരായി നരകിക്കുന്ന ഇന്ത്യൻ വ്യവസായ തൊഴിലാളി വ്യാവസായിക മുതലാളിത്തത്തിന്റെ ലോകത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെട്ടവരിൽ ഒരാളാണ്" എന്ന് പറഞ്ഞത് - ജെർഗൻ കുസ്യാസ്കി 

  • "സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കു റെയിലിനാൽ കീറി മുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു "എന്ന് പറഞ്ഞത് - ടി . എച്ച് . ബുക്കാനൻ 

  • "ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല "എന്ന് പറഞ്ഞത് - ഡി . ജി . ടെണ്ടുൽക്കർ 
  • "കർഷകരുൾപ്പെടെയുള്ള ഏത് ജനവിഭാഗത്തെക്കാളും തീവ്രവും നിരന്തരവും അക്രമണോത്സുകവുമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്രജനത നടത്തിയത് "എന്ന് പറഞ്ഞത് - കെ . സുരേഷ് സിങ്ങ് 

Related Questions:

"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?
റയറ്റ്വാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?
ജാതി മത വർഗ്ഗ പ്രാദേശിക വ്യത്യാസങ്ങൾക്ക് അതീതമായി ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യബോധം ആണ്

താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
  2. ബംഗാൾ വിഭജനം
  3. കുറിച്യ കലാപം 
  4. ഒന്നാം സ്വാതന്ത്ര്യ സമരം
"ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?