App Logo

No.1 PSC Learning App

1M+ Downloads
വയോജനസൗഹൃദത്തിന് ഊന്നൽ നൽകി സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aഎൽഡർലൈൻ

Bസ്നേഹപൂർവ്വം

Cസൗഹൃദ

Dവയോമിത്രം

Answer:

A. എൽഡർലൈൻ

Read Explanation:

എൽഡർലൈൻ

  • വയോജന സൗഹൃദ നയത്തിനു ഊന്നല്‍ നല്‍കികൊണ്ട് സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി ആരംഭിച്ച ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആണിത്.

  • കേന്ദ്ര സര്‍ക്കാരിന്‍റെ ധനസഹായത്തോടെയാണ് എല്‍ഡര്‍ലൈന്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്.

  • മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും14567 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

  • മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന 2007-ലെ നിയമത്തിന്‍റെ സുഗമമായ നടത്തിപ്പിന് സഹായകമാകാന്‍ എല്‍ഡര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.

  • വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

  • മുതിർന്ന പൗരന്മാർ സ്വന്തം കുടുംബങ്ങളിൽനിന്നും സമൂഹത്തിൽനിന്നും നേരിടുന്ന ശാരീരിക,മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം, ലഭിക്കേണ്ട അവകാശങ്ങൾ, ആനുകൂല്യങ്ങൾ, വിവിധ ചികിത്സാ പദ്ധതികൾ തുടങ്ങിയവയെല്ലാം പദ്ധതിയിലൂടെ നടപ്പാക്കുന്നു


Related Questions:

കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?
കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?