സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്‌കരിച്ച പദ്ധതി?
Aശലഭം
Bഅരികെ
Cസ്വാന്തനം
Dഇ -ഹെൽത്ത്
Answer:
A. ശലഭം
Read Explanation:
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്കരിച്ച പദ്ധതിയാണ് ശലഭം.
പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ്
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളിൽ ഉണ്ടാകാൻ സാധ്യതയുള്ള ജന്മനായുള്ള വൈകല്യങ്ങൾ, രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയും, അവയ്ക്ക് ആവശ്യമായ ചികിത്സയും തുടർ പരിചരണവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ശലഭം പദ്ധതിയുടെ പ്രധാന ലക്ഷ്യം