Challenger App

No.1 PSC Learning App

1M+ Downloads

വാങ്ങൽ നയങ്ങളിൽ ശരിയായ തിരഞ്ഞെടുക്കുക

  1. യഥാസ്ഥിതിക വാങ്ങൽ
  2. പരസ്പരം വാങ്ങൽ
  3. വിവൃത വാങ്ങൽ
  4. സംവൃത വാങ്ങൽ

    Aiii മാത്രം ശരി

    Bi മാത്രം ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    വ്യാപരം

    • സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വ്യാപാരം

    വാങ്ങൽ നയങ്ങൾ

    1) യഥാസ്ഥിതിക വാങ്ങൽ (Conservative Buying)

    അപ്പപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞ അളവിൽ സാധനങ്ങൾ വാങ്ങുന്ന നയം.

    2) പരസ്പരം വാങ്ങൽ (Reciprocal Buying)

    ഒരാൾ അയാളുടെ കൈവശമുള്ള പഴയ സാധനങ്ങൾക്ക് പകരം പുതിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ഇങ്ങനെ സാധനങ്ങൾക്ക് പകരം സാധനങ്ങൾ സ്വീകരിക്കുന്ന പ്രക്രിയയാണ് പരസ്പരവാങ്ങൽ.

    3) സംവൃത വാങ്ങൽ (Concentrated Buying)

    ഒരേ ഉൽപാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതാണ് സംവൃത വാങ്ങൽ. ഇതിലൂടെ വാങ്ങുന്നയാളിന് നല്ല സേവനവും വായ്പാസൗകര്യവും ലഭ്യമാകുന്നു.

    4) ഊഹവാങ്ങൽ (Speculative Buying)

    വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ഊഹവാങ്ങൽ എന്ന് പറയുന്നു.

    5) വിവൃത വാങ്ങൽ (Diversified Buying)

    ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് വിവൃതവാങ്ങൽ.


    Related Questions:

    Gossen's First Law [ Due To Javons ] എന്നറിയപ്പെടുന്ന നിയമം ഏതാണ്?
    ''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?
    ചോദന നിയമം അവതരിപ്പിച്ചത് ആരാണ് ?
    ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാൻ വേണ്ടി ഒരു ഉല്പാദന യൂണിറ്റ് അഥവാ ഉല്പാദകൻ വഹിക്കുന്ന വ്യയത്തിനെ ----------------------------എന്ന് പറയുന്നു?