App Logo

No.1 PSC Learning App

1M+ Downloads
വായുവിൽ നിന്നും വെള്ളത്തിലേക്ക് ഒരു ശബ്ദതരംഗം സഞ്ചരിക്കുകയാണെങ്കിൽ താഴെ പറയുന്നവയിൽ മാറ്റമില്ലാതെ തുടരുന്നത് ഏതാണ് ?

Aവേഗത

Bതീവ്രത

Cതരംഗദൈർഘ്യം

Dആവൃത്തി

Answer:

D. ആവൃത്തി

Read Explanation:

ആവൃത്തി 

  • ഒരു സെക്കന്റിൽ നടക്കുന്ന കമ്പനങ്ങളുടെ  എണ്ണത്തെയാണ് ആവൃത്തി എന്ന് പറയുന്നത്.
  • പ്രത്യാവർത്തിധാരാ ചലനങ്ങളെ സംബന്ധിച്ചിടത്തോളമാണ് ആവൃത്തി എന്ന പദം സാധാരണമായി ഉപയോഗിക്കുന്നത്.
  • ഒരു തരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു സെക്കന്റിൽ ആവർത്തിക്കപ്പെടുന്ന തരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി.
  • 'ν' എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് സാധാരണയായി ആവൃത്തിയെ സൂചിപ്പിക്കുന്നത്.
  • ആവർത്തനകാലവും ആവൃത്തിയും തമ്മിൽ വിപരീതാനുപാതത്തിലാണ്.
  • ആവർത്തനകാലത്തിന്റെ വ്യുൽക്രമമാണ് ആവൃത്തി.
  • ആവൃത്തിയുടെ യൂണിറ്റ് ഹെട്സ് (Hz) ആണ്.
  • ആവൃത്തി കൂടുമ്പോൾ ശബ്ദവും കൂടുന്നു.
  • സിമ്പിൾ പെന്റുലത്തിന്റെ ശബ്ദം കേൾക്കാൻ കഴിയാത്തതിന് കാരണം - ആവൃത്തി കുറവായതിനാൽ
  • കൊതുകുകളും തേനീച്ചകളും പറക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നതിനു കാരണം - ചിറകുകൾ കമ്പനം ചെയ്യുന്നതിനാൽ 
  • കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 500 Hz
  • തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 300 Hz 

Related Questions:

യോജിച്ച പ്രകാശത്തെ ഘടക വർണങ്ങളായി വിഭജിക്കുന്ന പ്രതിഭാസം :
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജവുമാക്കി മാറ്റുന്ന ഉപകരണം
In order to know the time, the astronauts orbiting in an earth satellite should use :
ഒരു ബോഡി സെന്റേർഡ് ക്യുബിക് ലീസിന്റെ (B.C.C.) കോ-ഓർഡിനേഷൻ നമ്പർ എത്രയാണ്?
ആവൃത്തി കൂടുന്നതിനനുസരിച്ച് ശബ്ദവും ....................