ഇവയിൽ ഒരു പ്രിസത്തിലേക്ക് പതിക്കുന്ന പ്രകാശ രശ്മി പൂർണ്ണാന്തര പ്രതിപതനം സംഭവിച്ചു പ്രതിപതിച്ചു വരുന്നു.
റിഫ്ലക്റ്ററിലെ പ്രിസത്തിന്റെ ഒരു വശത്ത്, പ്രകാശരശ്മി ലംബമായി പതിക്കുന്നതിനാൽ, അപവർത്തനം സംഭവിക്കുന്നില്ല.
ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ 420 ആണ്.
എന്നാൽ, ഈ പ്രകാശരശ്മി പതിക്കുന്ന ബിന്ദുവിലെ പതനകോൺ 45° ആണ്.
അതിനാൽ, പതിക്കുന്ന പ്രകാശം പൂർണ്ണാന്തര പ്രതിപതനത്തിന് വിധേയമായി മറ്റൊരു ബിന്ദുവിൽ എത്തുന്നു.
അവിടെ പിന്നും പൂർണ്ണാന്തര പ്രതിപതനം സംഭവിച്ച്, റിഫ്ലക്റ്ററിനു പുറത്തേക്കു വരുന്നു.
റിഫ്ലെക്റ്ററിലെ മറ്റു പ്രിസങ്ങളിലും ഇതുപോലെ തന്നെ സംഭവിക്കുന്നു.