Challenger App

No.1 PSC Learning App

1M+ Downloads

വിജയനഗര ഭരണാധികാരികളെ തിരഞ്ഞെടുക്കുക :

  1. ഹരിഹരൻ II
  2. ദേവരായർ I
  3. ബുക്കൻ ഒന്നാമൻ

    A2 മാത്രം

    B1, 3 എന്നിവ

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    വിജയനഗര സാമ്രാജ്യം

    • ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബീൻ തുഗ്ലക്കിന്റെ ഭരണശേഷം രാജ്യം ഛിന്ന ഭിന്നമായി.

    • ഉത്തര ദക്ഷിണ പ്രാദേശിക ഗവർണർമാരും, നാടുവാഴികളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

    • ബംഗാളും, മുൾട്ടാനും ഡൽഹി ഭരണത്തിൽ നിന്നും വേർപെട്ടു സ്വതന്ത്രമായി.

    • ഗുജറാത്ത്, മാൾവാ, മേവാർ, മാർവാർ, കാശ്മീർ എന്നീ രാജ്യങ്ങളും സ്വതന്ത്രമായി.

    • ഡക്കാണിലും അതിന്റെ തെക്കു ഭാഗത്തും വിജയനഗര, ബാമിനി സാമ്രാജ്യങ്ങൾ പ്രബലമായി വളർന്നു വന്നു.

    • ഹോയ്സാല രാജാവായ വീരബല്ലാള മൂന്നാമന്റെ കീഴിൽ ഹരിഹരനും ബുക്കനും സേവനമനുഷ്ഠിച്ചിരുന്നു.

    • 1338-ൽ സന്യാസിയായ വിദ്യാരണ്യന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശയാനനന്റെയും സഹായത്താൽ തുംഗഭദ്ര നദിയുടെ തെക്കു ഭാഗത്ത് വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു.

    • അതിന്റെ തലസ്ഥാനം “ഹംപി"യാണ്.

    • വിജയനഗരസാമ്രാജ്യം ഭരിച്ച നാലു പ്രധാനവംശങ്ങളാണ് സംഗമ, സാൾവ, തുളുവ, അരവിഡു എന്നിവ.

    • 1336ൽ ഹരിഹരൻ ഒന്നാമൻ രാജാവായി.

    • അദ്ദേഹം മൈസൂറിനേയും മധുരയേയും പിടിച്ചടക്കി.

    • 1356 മുതൽ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി ബുക്കൻ ഒന്നാമൻ ഭരണമേറ്റു.

    • അദ്ദേഹം തന്റെ സാമ്രാജ്യത്തെ തുംഗഭദ്ര മുതൽ തെക്ക് രാമേശ്വരം വരെ വ്യാപിപ്പിച്ചു.

    • ഹരിഹരൻ II, ദേവരായർ I, ദേവരായർ II, എന്നിവർ വിജയനഗര ഭരണാധികാരികളിൽ പ്രസിദ്ധന്മാരാണ്.


    Related Questions:

    വിജയനഗര സാമ്രാജ്യത്തിൽ കേന്ദ്രഭരണത്തെ പരിപാലിച്ചിരുന്നത് ഗ്രാമങ്ങളുമായി ബന്ധമുള്ള മഹാനായ .............................. എന്ന പേരിലറിയപ്പെട്ട അധികാരികളാണ്.
    ഹരിഹരൻ ഒന്നാമൻ വിജയനഗര സാമ്രാജ്യത്തിന്റെ രാജാവായ വർഷം ?
    ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് ?

    കൃഷ്ണദേവരായറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. വിജയനഗര സാമ്രാജ്യത്തിലെ അതിപ്രശസ്തനാണ് തുളുവ വംശത്തിലെ കൃഷ്ണദേവരായർ.
    2. 1512ൽ റെയ്ച്ചൂരിനെയും, 1523 -ൽ ഒറീസ്സയേയും, വാറംഗലിനേയും ആക്രമിച്ചു കീഴടക്കി.
    3. അദ്ദേഹത്തിന്റെ സാമ്രാജ്യം വടക്ക് കൃഷ്ണനദി മുതൽ തെക്ക് കാവേരി നദിവരേയും പടിഞ്ഞാറ് അറബിക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടൽ വരേയും വ്യാപിച്ചിരുന്നു.
    4. അദ്ദേഹത്തിന്റെ സദസ്സിൽ അഷ്ടദിഗ്ഗജങ്ങൾ എന്ന പേരിൽ എട്ട് പണ്ഡിതൻമാർ ഉണ്ടായിരുന്നു.
      വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്ന ഭാഷ ഏതാണ് ?