പ്രസംഗരീതി/പ്രഭാഷണരീതി (Lecture method)
- ഏറ്റവും പഴക്കമുള്ള ഒരു ബോധനരീതി - പ്രസംഗരീതി/പ്രഭാഷണരീതി
- വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി
- പ്രധാന ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അതുവഴി കുട്ടികളിലെ ജിജ്ഞാസയും, ഉൽസാഹവും വളർത്താൻ സഹായിക്കുന്ന ബോധനരീതി
പ്രസംഗരീതി / പ്രഭാഷണരീതിയുടെ ലക്ഷ്യങ്ങൾ
- ഒരു വിഷയത്തെക്കുറിച്ചുള്ള പൊതുവിവരം നൽകുന്നതിന്
- അവതരിപ്പിക്കുന്ന പുതിയ ആശയങ്ങൾക്ക് അംഗീകാരവും വ്യക്തതയും വരുത്തുന്നതിന്
- അടിസ്ഥാന മനോഭാവത്തിൽ മാറ്റം വരുത്തുന്നതിന്
- പ്രത്യേക ശേഷി നേടുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിന്
പ്രഭാഷണരീതിയുടെ പ്രധാന ഗുണങ്ങൾ
- ചെലവു കുറഞ്ഞ രീതിയാണ്
- കൂടുതൽ പേരെ ഒരേ സമയം ഉൾക്കൊള്ളുന്നു
- മറ്റു പഠനോപകരണങ്ങൾ, ലാബ്, ലൈബ്രറി ഒന്നും തന്നെ ആവശ്യമില്ല.
- വേഗത്തിൽ അറിവ് വിനിമയം ചെയ്യാനും പാഠ്യവസ്തു വേഗത്തിൽ പഠിപ്പിച്ചു തീർക്കാനും സഹായിക്കും.
- നല്ല പ്രഭാഷണങ്ങൾ കുട്ടികളുടെ അഭിപ്രേരണ വർധിപ്പിക്കാനും അവരുടെ സർഗാത്മക ചിന്തനത്തെ പ്രചോദിപ്പിക്കാനും സഹായിക്കുന്നു.