വിദ്യാർഥികൾ സ്വയം ഒരു സാമാന്യ തത്വത്തിൽ എത്തിച്ചേരാൻ കെൽപ്പുള്ളവർ ആകുന്നതിന് ഏത് ബോധനരീതി ആണ് ഏറ്റവും യോജിച്ചത് ?
Aആഗമന രീതി
Bനിഗമനരീതി
Cപരീക്ഷണരീതി
Dഗവേഷണ രീതി
Answer:
D. ഗവേഷണ രീതി
Read Explanation:
ഗവേഷണം രീതി
- ഗവേഷണം ഒരു കലയാണ്. ശാസ്ത്രവുമാണ്.
- ഒരു പ്രത്യേക കാര്യത്തെ കുറിച്ചുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ അന്വേഷണമാണ് ഗവേഷണം
- "അറിവിൻറെ ഏതു മേഖലയിലും ഉള്ള നൂതന വസ്തുക്കൾക്കായുള്ള ശ്രദ്ധാപൂർവ്വമായ സൂക്ഷ്മാന്വേഷണമോ സവിശേഷ പരിശോധനയിലൂടെയുള്ള അന്വേഷണമോ ആണ് ഗവേഷണം"
- വിജ്ഞാനത്തെ തേടിയുള്ള അന്വേഷണമാണ്
- ബുദ്ധിപരമായ ഒരു അന്വേഷണമാണ്
- കഠിനമായ പ്രവൃത്തിയാണ്
- "അറിവിൻറെ ഏതു മേഖലയിലും ഉള്ള നൂതന വസ്തുക്കൾക്കായുള്ള ശ്രദ്ധാപൂർവ്വമായ സൂക്ഷ്മാന്വേഷണമോ സവിശേഷ പരിശോധനയിലൂടെയുള്ള അന്വേഷണമോ ആണ് ഗവേഷണം"
- ഗവേഷകൻ എന്ന പദത്തിന് ഇംഗ്ലീഷ് പദം "researcher" എന്നാണ്.
- ഈ പദത്തിലെ ഓരോ വർണവും ഒരു ഗവേഷകനുണ്ടായിരിക്കേണ്ട യോഗ്യതയിലേക്കു വിരൽ ചൂണ്ടുന്നു.
- R - resourceful - പ്രത്യുൽപന്നമതി
- E - enthusiastic - ഉത്സാഹമുള്ള
- S - self direction - സ്വയം നിർണയിക്കൽ
- E - expectation - പ്രത്യാശ
- A - active - കർമക്ഷമം
- R - reviewer - വിമർശകൻ
- C - creativity - സൃഷ്ടിപരത
- H - honesty - സത്യസന്ധത
- E - energetic - ഊർജസ്വലമായ
- R - renowned - പ്രഖ്യാതമായ
ഗവേഷണത്തിന്റെ പൊതുസ്വഭാവങ്ങൾ
- അന്വേഷണം
- കാര്യകാരണ ബന്ധം
- യുക്തി ബോധം
- വസ്തുനിഷ്ടം
- സാമാന്യവൽക്കരണം
- സൂക്ഷ്മ നിരീക്ഷണം
- പ്രശ്നപരിഹാരത്തിനുള്ള കഴിവ്
- സത്യസന്ധമായ പ്രതിപാദനം
- ആധികാരികത
- ഋജുവായ ഭാഷ
- അടുക്കും ചിട്ടയും
- സാമാന്യ തത്വങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ആവിഷ്കരണം