വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന രോഗം ?
Aനിശാന്ധത
Bസ്കർവി
Cവായ്പുണ്ണ്
Dകണ
Answer:
B. സ്കർവി
Read Explanation:
അപര്യാപ്തത രോഗങ്ങൾ
- ജീവകം A - നിശാന്ധത, സിറോഫ്താൽമിയ
 - ജീവകം B1 - ബെറിബെറി
 - ജീവകം B3 - പെല്ലഗ്ര
 - ജീവകം C - സ്കർവി
 - ജീവകം D - കണ (റിക്കറ്റ്സ്)
 - ജീവകം E - വന്ധ്യത
 - ജീവകം K - രക്തസ്രാവം
 - അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ
 - ഇൻസുലിൻ കുറവുമൂലം ഉണ്ടാകുന്ന രോഗം - പ്രമേഹം
 - മാംസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - ക്യാഷിയോർക്കർ
 - ഇരുമ്പിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - അനീമിയ
 
ജീവകം C
- ഫ്രഷ് ഫുഡ് വൈറ്റമിൻ
 - ജീവകം സി യുടെ രാസനാമം - അസ്കോർബിക് ആസിഡ്
 - കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം.
 - ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടു പോകുന്ന ജീവകം.
 - ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം.
 - മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു ജീവകം.
 - ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ ജീവകം.
 - ജീവകം സി യുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നു.
 - ജീവകം സി യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം - സ്കർവി
 - ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം.
 
