Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കാരണം കോർണിയയും നേത്രാവരണവും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത് ?

Aനിശാന്ധത

Bതിമിരം

Cസിറോഫ്താൽമിയ

Dഗ്ലോക്കോമ

Answer:

C. സിറോഫ്താൽമിയ

Read Explanation:

വൈറ്റമിൻ A:

  • ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾ
  • മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി കാണുന്ന ജീവകം : ജീവകം A
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം 
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം 
  • ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം
  • ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം
  • പാലിൽ സുലഭമായിട്ടുള്ള ജീവകം

ജീവകം A യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ:

  • നിശാന്തത 
  • സിറോഫ്താൽമിയ 
  • ഹൈപ്പർ കെരറ്റോസിസ് 
  • കെരാറ്റോമലേഷ്യ
  • വൈറ്റമിൻ A യുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം : ഹൈപ്പർ വൈറ്റമിനോസിസ് A

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ ഏത്?

1.ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങൾ കൊതുകുകളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

2.കൊതുകുനശീകരണം, പരിസരശുചിത്വം, ഡ്രൈഡേ ആചരിക്കല്‍ എന്നിവ ഈ രണ്ട് രോഗങ്ങൾക്കുമുള്ള പ്രതിരോധമാണ്.

മാരക വൈറസ് രോഗമായ "നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്നത് കാരണം കാണപ്പെടുന്ന രോഗാവസ്ഥ ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യശരീരത്തിലെ ലിഫോസൈറ്റുകളുടെ എണ്ണം കുറച്ച് പ്രതിരോധശേ‍ഷി കുറയ്ക്കുന്ന ഒരു സൂക്ഷ്മജീവിയുണ്ട്.

2.എച്ച്.ഐ.വി ആണ് മനുഷ്യശരീരത്തിലെ ലിംഫോസൈറ്റ് കളുടെ എണ്ണം കുറച്ച് പ്രതിരോധശേഷി കുറയ്ക്കുന്ന സൂക്ഷ്മജീവി.

ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :