App Logo

No.1 PSC Learning App

1M+ Downloads
വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?

Aമഹാരഷ്ട്ര

Bകർണാടകം

Cകേരളം

Dഗുജറാത്ത്

Answer:

C. കേരളം

Read Explanation:

കേരള പുരസ്കാരങ്ങൾ

  • വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിലാണ് സംസ്ഥാന ബഹുമതികൾ ഏർപ്പെടുത്തുന്നത്.
  • ഇങ്ങനെ നൽകുന്ന പുരസ്കാരങ്ങൾക്ക് 'കേരള പുരസ്കാരങ്ങൾ' എന്നാണ് പേര് നൽകിയിട്ടുള്ളത്.
  • 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക.
  • പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും.
  • പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും.
  • രാജ്ഭവനിൽ പുരസ്‌കാര വിതരണ ചടങ്ങ് നടത്തും.
  • കേരള ജ്യോതി പുരസ്‌കാരം വർഷത്തിൽ ഒരാൾക്കാണ് നൽകുക.
  • കേരള പ്രഭ പുരസ്‌ക്കാരം രണ്ടുപേർക്കും കേരളശ്രീ പുരസ്‌കാരം അഞ്ചുപേർക്കും നൽകും.
  • പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം അവാർഡ് സമിതി പുരസ്‌കാരം നിർണയിക്കും.

Related Questions:

The Social Justice Department of Kerala ensures proper implementation of important social welfare legislation and financial assistances to the needy to the state. which of the following schemes are provided for the empowerment of Differently abled persons ?

(i)Mandahasam
(ii)Athijeevanam
(iii) pariraksha
(iv) karuthal
(v) mathrujyothi

ആദ്യത്തെ മലയാളി വനിതാ കേന്ദ്രമന്ത്രിയായ ലക്ഷ്‌മി എൻ മേനോൻറെ എത്രാമത്തെ ജന്മവാർഷികം ആണ് 2024 ൽ ആഘോഷിച്ചത് ?
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?
സിന്ധു നദീതട സംസ്കാര പ്രദേശങ്ങളിൽ, ബിസി 6 - 7 സഹസ്രാബ്ദങ്ങളിൽ ആടുകളെ വളർത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?